സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന. 520 രൂപ കൂടി ഒരു പവൻ സ്വർണത്തിന് 94,200 രൂപയായി വില. ഗ്രാമിന് 65 രൂപ കൂടി 11,775 ആയി. 24 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 12,846 രൂപയാണ് വില. 18 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 9,634 രൂപയാണ് വില.
ഫെഡറൽ റിസർവ് ബാങ്ക് ഡിസംബർ പത്തിന് യോഗം ചേർന്ന് പലിശ നിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പിന്നീടങ്ങോട്ടും പലിശ നിരക്ക് കുറയ്ക്കൽ തുടർന്നേക്കുമെന്നാണ് പുതിയ വിവരം. ഇത് സ്വർണത്തിൽ നിക്ഷേപം വർധിപ്പിക്കുന്നതിനോടൊപ്പം സ്വർണവില ഉയരാനും കാരണമാകും.നവംബർ മാസത്തിന്റെ തുടക്കത്തിൽ 90,200 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. അഞ്ചിന് 89,080 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയിലെത്തിയിരുന്നു. പിന്നീട് വില ഉയർന്ന് 13ന് 94,000ന് മുകളിൽ എത്തി. 13ന് രേഖപ്പെടുത്തിയ 94,320 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില.
വെള്ളിയുടെ വില ഇന്ന് ഉയരുകയാണ് ചെയ്‌തത്. ഗ്രാമിന് മൂന്ന് രൂപ വർധിച്ച് 170 രൂപയിലെത്തി. ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 89.25 ആയി കുറഞ്ഞിട്ടുണ്ട്. രൂപ മൂല്യം ഇടിയുന്നതും സ്വർണവില ഉയരാനുള്ള സാധ്യത വർധിപ്പിക്കും.
വീണ്ടും കുതിപ്പ്; സ്വർണവിലയിൽ ഇന്ന് വർധന


