കേരളത്തിൽ ഒറ്റപെട്ട മഴയ്ക്ക് സാധ്യത. ശ്രീലങ്കക്കും ബംഗാൾ ഉൾക്കടലിനും മുകളിലെ ന്യൂന മർദ്ദം തീവ്ര ന്യൂന മർദ്ദമായി മാറും. വൈകാതെ യെമൻ നിർദേശിച്ച ‘ഡിറ്റ് വാ’ ( Dit wah) ചുഴലിക്കാറ്റായി മാറി തുടർന്നുള്ള രണ്ട് ദിവസത്തിനുള്ളിൽ ശ്രീലങ്ക തീരം വഴി വടക്കൻ തമിഴ്നാട് പുതുച്ചേരി, ആന്ധ്രാ തീരത്തേക്ക് നീങ്ങാനാണ് സാധ്യത.ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മലേഷ്യക്കും മലാക്ക കടലിടുക്കിനും മുകളിൽ രൂപപ്പെട്ട സെന്യാർ വടക്കുകിഴക്കൻ ഇൻഡോനേഷ്യയുടെ തീരപ്രദേശത്തിന് മുകളിൽ സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറ്-തെക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റിന്റെ ശക്തി വരുംമണിക്കൂറുകളിൽ ക്രമേണ ശക്തി കുറഞ്ഞുകിഴക്കോട്ട് സഞ്ചരിക്കാൻ സാധ്യതയുണ്ട്. ഇതിൻ്റെയെല്ലാം സ്വാധീനഫലമായി കേരള -ലക്ഷദ്വീപ് തീരങ്ങളിൽ ഞായറാഴ്ച്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തീവ്ര ന്യൂനമർദം ‘ഡിറ്റ് വാ’ ചുഴലിക്കാറ്റാകും; കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത


