കേഴിക്കോട്: വാഹനത്തിൻ്റെ ഫോട്ടോയും 30 രൂപയും നൽകിയാൽ ഒറിജിനൽ പുക പരിശോധന സർട്ടിഫിക്കറ്റ് നൽകുന്ന റാക്കറ്റ് രാജ്യത്ത് സജീവം. ഡൽഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ വാഹന പുക പരിശോധനയ്ക്ക് ഒടിപി നിർബന്ധമാക്കിയതോടെയാണ് സർട്ടിഫിക്കറ്റ് വാട്‌സാപ്പ് വഴി നൽകുന്ന റാക്കറ്റ് സജീവമായത്.ഇരുചക്ര വാഹനത്തിൻ്റെ ചിത്രവും 30 രൂപയും നൽകിയാൽ മിനിറ്റുകൾക്കകം പുക പരിശോധനാ സർട്ടിഫിക്കറ്റ് മൊബൈൽ ഫോണിലെത്തും. 50 രൂപ നൽകിയാൽ കാറിൻ്റെയും ബസിൻ്റെയും സർട്ടിഫിക്കറ്റ് കയ്യിൽ കിട്ടും.
കേന്ദ്രസർക്കാരിൻ്റെ പരിവാഹൻ സൈറ്റിനെപ്പോലും വെല്ലുവിളിച്ചാണ് അന്തരീക്ഷ മലിനീകരണത്തിന് ഭീഷണിയുയർത്തിയും രാജ്യ സുരക്ഷയെ തന്നെ വെല്ലുവിളിച്ചും വാഹന പരിശോധന നടത്താതെയുള്ള സർട്ടിഫിക്കറ്റ് വിൽപന.
വാഹനത്തിൻ്റെ ഫോട്ടോയും 30 രൂപയും നൽകിയാൽ ഒറിജിനൽ പുക പരിശോധന സർട്ടിഫിക്കറ്റ്; രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി


