പറമ്പിൽ കോഴി കയറി; വയനാട്ടിൽ വൃദ്ധ ദമ്പതികൾക്ക് അയൽവാസിയുടെ ക്രൂരമർദനം

പറമ്പിൽ കോഴി കയറിയെന്നാരോപിച്ച് വൃദ്ധ ദമ്പതികൾക്ക് അയൽവാസിയുടെ ക്രൂരമർദനം. വയനാട് കമ്പളക്കാട് ആണ് സംഭവം. പരുക്കേറ്റ ദമ്പതിമാരെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തു. കമ്പളക്കാട് ചുണ്ടക്കര ഒറ്റപ്ലാക്കൽ ലാൻസി തോമസ്, ഭാര്യ അമ്മിണി എന്നിവർക്കാണ് മർദനമേറ്റത്. അയൽവാസിയായ തോമസ് വൈദ്യരാണ് ഇവരെ മർദ്ദിച്ചത്. ഇയാൾക്കെതിരെ കമ്പളക്കാട് പോലീസ് വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. മർദനത്തിൽ ലാൻസിന്റെ ഇരു കൈകളും, അമ്മിണിയുടെ ഒരു കൈയ്യും ഒടിഞ്ഞിട്ടുണ്ട്. അമ്മിണിയുടെ തലയ്ക്ക് മുറിവേൽക്കുകയും, കാലിന് ചതവേൽക്കുകയുംവർഷങ്ങൾക്ക് മുമ്പ് ഇരു കുടുംബങ്ങൾക്കും ഇടയിൽ വഴി തർക്കവും മറ്റും നില നിന്നിരുന്നു. മുൻപ് ഒരു തവണ തോമസ് ലാൻസിനെ ആക്രമിച്ചതായി പറയുന്നുണ്ട്. അന്ന് ലാൻസറിയാതെ പോലീസ് പരാതി ഒതുക്കിയതായി ആരോപണമുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top