പാലക്കാട് കൊല്ലങ്കോട് ധനസഹായത്തിനായി പട്ടികവർഗ വിദ്യാർത്ഥികൾ നൽകിയ 15ഓളം അപേക്ഷകൾ കുറ്റിക്കാട്ടിൽ

പാലക്കാട്: പട്ടികവർഗ വിദ്യാർഥികളുടെ അപേക്ഷകൾ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വിദ്യാഭ്യാസ ധനസഹായത്തിനായി പട്ടികവർഗ്ഗ വിദ്യാർഥികൾ നൽകിയ അപേക്ഷകളാണ് പുഴയരികിലെ കുറ്റിക്കാട്ടിൽ തള്ളി.
എസ്എസ്എൽസി-പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് പട്ടികവർഗ-വികസന വകുപ്പ് നൽകുന്ന ധനസഹായത്തിന് നൽകിയ അപേക്ഷകളാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.യാക്കര ഭാഗത്ത് ജോലിക്ക് എത്തിയ കെഎസ്‌ഇബി ജീവനക്കാരാണ് അപേക്ഷകൾ കണ്ടെത്തിയത്. കൊല്ലങ്കോട് ട്രൈബൽ ഓഫീസിൽ നൽകിയ 15ഓളം അപേക്ഷകളാണ് യാക്കരയിൽ തള്ളിയത്. സംഭവത്തിൽ വിദ്യാർഥികൾ ജില്ലാ കലക്ടർക്കും പട്ടികവർഗ്ഗ ഓഫീസർക്കും പരാതി നൽകി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top