എടത്തോട് മദർ സവീന റെസിഡെൻഷ്യൽ സ്കൂൾ കായിക മേള സംഘടിപ്പിച്ചു. കായിക താരങ്ങളുടെ മാർച്ച് പാസ്റ്റ് സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ മേഴ്സി കോയിക്കര സല്യൂട്ട് സ്വീകരിച്ചു. സ്കൂൾ മാനേജർ സിസ്റ്റർ ജോസഫീന . അധ്യക്ഷ വഹിച്ചു. ദേശീയ കായിക താരങ്ങളായ ആൽബർട്ട്. അലോണ റോസ്, ഐറിൻ സ്റ്റാൻലി എന്നിവരിൽ നിന്നും ദീപശിഖ സിസ്റ്റർ സൗമ്യ ഏറ്റുവാങ്ങി. സിസ്റ്റർ ഹന്ന എലിസബത്ത്. ജ്യോമിലി ജോർജ്ജ് എന്നിവർ സംസാരിച്ചു.കായിക താരം വൈഗ ചന്ദ്രൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടർന്ന് നാലു ഗ്രൂപ്പ് അടിസ്ഥാനത്തിൽ മൽസരം നടന്നു. 93 പോയിന്റുമായി സെന്റ് മേരി ഒന്നാം സ്ഥാനത്തും 83 പോയിന്റുമായി സെന്റ് ജോസഫ് രണ്ടാം സ്ഥാനത്തും സെന്റ് കാതറീൻ, ബ്ലെസ് സവീന യഥാക്രമം മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി.
പരപ്പ മദർ സവീന റെസിഡെൻഷ്യൽ സ്കൂൾ കായിക മേള നടത്തി.




