7 ലക്ഷത്തിലധികം രൂപ 60 ദിവസത്തിനകം തിരിച്ചടക്കണമെന്ന് നോട്ടീസ്; നെയ്യാറ്റിൻകരയിൽ നിർമാണ തൊഴിലാളി ജീവനൊടുക്കി

തിരുവനന്തപുരം: ജപ്‌തി ഭീഷണിയെ തുടർന്ന് നിർമാണ തൊഴിലാളി ആത്മഹത്യ ചെയ്തു. നെയ്യാറ്റിൻകര പഞ്ചാകുഴി സ്വദേശി ബൈജുവാണ് ജീവനൊടുക്കിയത്. വായ്പ‌ തിരിച്ചടക്കാൻ കഴിയാത്തതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. ഇന്നലെയാണ് ബൈജുവിനെ വീടിന് സമീപത്തെ റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
നെയ്യാറ്റിൻകര അർബൻ സഹകരണ ബാങ്കിൽ നിന്നും 2013ൽ മൂന്ന് ലക്ഷം രൂപ വായ്പ‌യെടുത്തിരുന്നു. 7,80,324 രൂപ തിരിച്ചടക്കാൻ സെപ്റ്റംബറിൽ നോട്ടീസ് ലഭിച്ചിരുന്നു. 60 ദിവസത്തിനകം തുക തിരിച്ചടക്കണമെന്നാണ് ബാങ്കിന്റെ നോട്ടീസ്.നോട്ടീസ് ലഭിച്ചത് മുതൽ ബൈജു മാനസിക പ്രയാസത്തിലായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. ഞായറാഴ്‌ച രാവിലെ 11മണിയോടെ ബൈജുവിനെ കാണാതായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top