2012 ൽ പയ്യന്നൂരിൽ പോലീസിന് നേരെ ബോംബറിഞ്ഞ കേസിൽ സ്ഥാനാർത്ഥിയടക്കം രണ്ട് പ്രതികൾ കുറ്റക്കാർ സിപിഎം പ്രവർത്തകരായ ടി സി വി നന്ദകുമാർ, വി കെ നിഷാദ് എന്നിവരെയാണ് കുറ്റക്കാരാണെന്നാണ് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തിയത് വി കെ നിഷാദ് പയ്യന്നൂർ നഗരസഭ 46-ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാണ് നോമിനേഷൻ സമയത്ത് ശിക്ഷ വിധിക്കാത്തതിനാൽ മത്സരിക്കുന്നതിന് തടസ്സമില്ല
ശിക്ഷ മേൽ കോടതി സ്റ്റേ ചെയ്തില്ലെങ്കിൽ ജയിച്ചാൽ അംഗത്വം രാജിവെക്കേണ്ടിവരും



