കൊച്ചി: കാക്കനാട് ശിശുസംരക്ഷണ കേന്ദ്രത്തിൽ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ പീഡിപ്പിച്ചെന്ന് പരാതി. 14കാരിയായ മാനസിക പീഡനം നേരിടുന്ന ഇതര സംസ്ഥാനക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. പരാതിയിൽ ശിശു സംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാർക്കെതിരെ പോക്സോ കേസെടുത്തിട്ടുണ്ട്. അന്വേഷണം തുടങ്ങിയെന്ന് തൃക്കാക്കര പൊലീസ് അറിയിച്ചു.
എന്നാൽ കേസിൽ ചില അവ്യക്തതകളുണ്ടെന്നാണ് പൊലീസ് അറിയിക്കുന്നത്. ഈ കേന്ദ്രത്തിൽ പുരുഷ ജീവനക്കാരില്ലെന്നാണ് വിശദീകരണം. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയായതിനാൽ തന്നെ കുറച്ച് കൂടി വ്യക്തത വരുത്തേണ്ടതുണ്ടെന്നാണ് പൊലീസ് അറിയിക്കുന്നത്. കുട്ടിയെ കൂടുതൽ കൗൺസലിങ്ങിന് വിധേയമാക്കും.നിലവിൽ കുട്ടിയുടെ പ്രാഥമിക മൊഴിയുടെ അടിസ്ഥാനത്തിലാണ് പോക്സോ കേസെടുത്തത്. എന്നാൽ ആർക്കൊക്കെ എതിരെയാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചിട്ടില്ല. പെൺകുട്ടിക്ക് അണുബാധയുണ്ടായതിന് പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വെച്ച് ഡോക്ടർമാരോടാണ് പെൺകുട്ടി പീഡനവിവരം പറയുന്നത്. പിന്നാലെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
ശിശുസംരക്ഷണ കേന്ദ്രത്തിൽ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ പീഡിപ്പിച്ചെന്ന് പരാതി; പോക്സോ കേസെടുത്തു


