തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ജീവനക്കാരൻ മരിച്ച നിലയിൽ. പേരൂർക്കട വഴയില സ്വദേശി സുനിൽകുമാറിനെയാണ് പാലോട് ലോഡ്‌ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സെക്ഷൻ ഓഫീസറാണ് സുനിൽകുമാർ.
കൈ ഞരമ്പ് മുറിച്ച നിലയിൽ ഉച്ചയോടെ ലോഡ്‌ജിലെ ജീവനക്കാരാണ് മൃതദേഹം കണ്ടത്. സാമ്പത്തിക ബാധ്യതയെത്തുടർന്ന് സുനിൽ കുമാർ ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ജീവനക്കാരൻ മരിച്ച നിലയിൽ


