പൊതുയിടത്ത് മലമൂത്ര വിസര്‍ജനം നടത്തേണ്ട ഗതികേടില്‍ അയ്യപ്പഭക്തര്‍, ശബരിമല തീര്‍ത്ഥാടന ഒരുക്കങ്ങള്‍ എവിടെയും എത്തിയില്ല

ശബരിമല തീര്‍ത്ഥാടന ഒരുക്കങ്ങള്‍ എവിടെയും എത്തിയില്ല.പമ്പയില്‍ പൊതുയിടത്ത് മലമൂത്ര വിസര്‍ജനം നടത്തേണ്ട ഗതികേടിലാണ് അയ്യപ്പഭക്തര്‍. ബയോ ടോയ്ലറ്റുകള്‍ ഉള്‍പ്പെടെ ക്രമീകരിക്കുന്നതില്‍ വീഴ്ച സംഭവിച്ചു. ബയോ ടോയ്‌ലറ്റിനുള്ള സാമഗ്രികള്‍ കൊണ്ടുവന്നെങ്കിലും ഇതുവരെ സജ്ജീകരിച്ചില്ല. പണം കൊടുത്തു ഉപയോഗിക്കാന്‍ ആകുന്ന ശുചിമുറകളും പൂര്‍ണ്ണമായി ഒരുങ്ങിയില്ല. പ്രവര്‍ത്തിക്കുന്നവയില്‍ വന്‍തിരക്കും. ഭക്തര്‍ക്ക് ആവശ്യത്തിന് ശൗചാലയങ്ങള്‍ ക്രമീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശവും നടപ്പായിട്ടില്ല. അതേസമയം ശബരിമലയുടെ ഖ്യാതി ഇല്ലാതാക്കാന്‍ ഒരു ഗൂഡസംഘം പ്രവര്‍ത്തിക്കുന്നുവെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ രംഗത്തെത്തി. ദുഷ്ടലാക്കുള്ള ഇത്തരക്കാരെ പുറത്താക്കണം.
മുമ്പ് തെറ്റ് നടന്നുവെന്ന് ദേവസ്വം പ്രസിഡന്റ് സമ്മതിച്ചു. അത്തരക്കാരെ പുറത്താക്കണം. അശാസ്ത്രീയമായ നിര്‍മ്മാണം തുടര്‍ച്ചയായി നടക്കുന്നു. സ്വര്‍ണ്ണക്കൊള്ളയില്‍ ഉന്നതര്‍ക്ക് ബന്ധം. സര്‍ക്കാര്‍ വകുപ്പുകള്‍ ശബരിമലയെ കറവപ്പശുവാക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top