തൃക്കരിപ്പൂർ :തൃക്കരിപ്പൂർ റെയിൽവെ സ്റ്റേഷൻ പരിസരം സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമാകുന്നതായും, സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ നിന്ന് ഹെൽമറ്റും, പെട്രോളും അടിച്ചു മാറ്റുന്നതായും ശ്രദ്ധയിൽ പെട്ടതിനെത്തുടർന്നാണ് തൃക്കരിപ്പൂർ പോലീസ് ക്ലബ്ബ് കൂട്ടായ്മ CCTV ക്യാമറ സ്ഥാപിക്കുവാൻ മുൻകൈ എടുത്തത്. തൃക്കരിപ്പൂർ റോയൽ ഡക്കറേഷൻ ഉടമ റോയൽ കുഞ്ഞിരാമൻ്റെ സഹകരണത്തോടെയാണ് ക്യാമറ സ്ഥാപിച്ചിട്ടുള്ളത്. ക്യാമറയുടെ ഒരു ലിങ്ക് ചന്തേര പോലീസ് സ്റ്റേഷനിലും ലഭിക്കും. ഇതോടെ ഹെൽമറ്റ് അടിച്ച് മാറ്റുന്നവർ മാത്രമല്ല ഹെൽമറ്റ് ധരിക്കാതെ സഞ്ചരിക്കുന്നവരും ക്യാമറയിൽ വീഴും. സർവ്വീസിലുള്ളവരും റിട്ടയർ ചെയ്തവരുമായ പോലീസ് ഉദ്യോഗസ്ഥരുടെ കൂട്ടായ്മയാണ് ഇതിന് നേതൃത്വം നൽകിയത്. പോലീസ് ക്ലബ്ബ് കൂട്ടയ്മയിൽ കെ.പി.വി. രാജീവൻ അദ്ധ്യക്ഷത വഹിച്ചു. CCTV ക്യാമറയുടെ പ്രവർത്തന ഉദ്ഘാടനം ചന്തേര കെ പ്രശാന്ത് ഉദ്ഘാടനം ചെയ്തു .കെ.വി.ഗംഗാധരൻ,ഇ ജയചന്ദ്രൻ, ലത്തീഫ് സ്വപ്ന, സെയ്തലവി ഒട്ടോ എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ റോയൽ കുഞ്ഞിരാമൻ,സബ്ബ് ഇൻസ്പെക്ടർ രഘുനാഥ് പി.വി, സീനിയർ സിവിൽ പോലീസ് ഓഫീസർ സജിത്ത് സി, എന്നിവരെ ആദരിച്ചു. പരിപാടിയിൽ പോലീസ് ക്ലബ്ബ് സെക്രട്ടറി ടി.തമ്പാൻ സ്വാഗതവും വി.എം മധുസൂദനൻനന്ദിയും പ്രകാശിപ്പിച്ചു
തൃക്കരിപ്പൂർ റെയിൽവെ സ്റ്റേഷൻ പരിസരം ഇനി പോലീസ് ക്ലബ്ബിൻ്റെ നിരീക്ഷണത്തിൽ.


