കൊല്ലം: കൊല്ലത്ത് പൊലീസുകാരിക്ക് നേരെ സഹ പൊലീസുകാരൻ്റെ അതിക്രമം. സിപിഒ നവാസിനെതിരെ കേസെടുത്തു. നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ ആറാം തീയതി പുലർച്ചെയായിരുന്നു സംഭവം. വിശ്രമ മുറിയിലേക്ക് പോയ പൊലീസുകാരിക്ക് നേരെ ആയിരുന്നു ഡെപ്യൂട്ടേഷനിൽ എത്തിയ പൊലീസുകാരൻ്റെ ലൈംഗിക അതിക്രമം. സ്ത്രീത്വത്തെ അപമാനിച്ചതിന് ചവറ പൊലീസ് കേസെടുത്തു. കമ്മീഷണർക്ക് പരാതി നൽകിയതിന് പിന്നാലെയാണ് കേസെടുത്തത്.
പൊലീസ് സ്റ്റേഷനിലും സ്ത്രീകൾക്ക് സുരക്ഷയില്ല; പൊലീസുകാരിക്ക് നേരെ അതിക്രമം; സഹപ്രവർത്തകനെതിരെ കേസ്


