ട്രെയിൻ യാത്രക്കാർക്ക് രക്ഷയായി ‘രക്ഷിത’; പരിശോധനയിൽ രജിസ്റ്റർ ചെയ്തത് 28 കേസുകൾ

റെയിൽവേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും നടത്തുന്ന സുരക്ഷാ പരിശോധനയായ ‘ഓപ്പറേഷൻ രക്ഷിത’യുടെ ഭാഗമായി കഴിഞ്ഞ ഏഴ് ദിവസത്തിനിടെ ജില്ലയിൽ 28 കേസുകൾ രെജിസ്റ്റർ ചെയ്‌തു. മദ്യപിച്ചു യാത്ര ചെയ്യാനെത്തിയ 60 പേരെ മടക്കി അയച്ചു. ഇവരിൽ നിന്നു പിഴ ഈടാക്കി. ജില്ലയിൽ കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി റെയിൽവേ സ്റ്റേഷനു കളിലാണു പ്രധാനമായും പരിശോധന നടത്തുന്നത്. ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവയുടെ നേതൃത്വത്തിൽ ദിവസവും പരിശോധനയും നടത്തുന്നുണ്ട്.
റെയിൽവേ പൊലീസ്, ലോക്കൽ പൊലീസ്,ആർപിഎഫ് എന്നിവരുടെ നേതൃത്വത്തിലാണു പരിശോധന. യാത്രക്കാർക്കായി ബോധവൽക്കരണ ക്ലാസും നടത്തുന്നുണ്ട്. വനിതാ കംപാർട്മെൻ്റുകളിൽ വനിതാ പൊലീസിൻ്റെ നേതൃത്വത്തിലാണ് പരിശോധന, കേരള എക്സ്സ്പ്രസിൽ നിന്നു യുവതിയെ ചവിട്ടി പുറത്തിട്ട സംഭവത്തെ തുടർന്നാണ് ‘ഓപ്പറേഷൻ രക്ഷിത’ എന്ന പേരിൽ റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന തുടങ്ങിയത്. കണ്ണൂർ റെയിൽവേ പോലീസ്‌ സ്‌റ്റേഷൻ എസ്എച്ച്‌ഒ സുനിൽ കുമാർ, ആർപിഎഫ് സിഐ വർഗീസ് എന്നിവരുടെ നേതൃത്വത്തിലാണു പരിശോധന.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top