ജില്ലാ തല കാരം ചാമ്പ്യൻഷിപ്പ് നീലേശ്വരം പള്ളിക്കരയിൽ 16 ന്

നീലേശ്വരം: കാസർഗോഡ് ജില്ല കാരം അസോസിയേഷൻ സംഘടിപ്പിക്കുന്ന ജില്ലാ തല കാരം ചാമ്പ്യൻഷിപ്പ് പള്ളിക്കര സെന്റ് ആൻസ് എ യു പി സ്കൂളിൽ വെച്ച് 16 ന് ഞായറാഴ്ച രാവിലെ 9 മണിക്ക് നടക്കും. സബ് ജൂനിയർ, കേഡറ്റ് . ജൂനീയർ . യൂത്ത് വിഭാഗത്തിൽ . ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. സംസ്ഥാന കാരം അസോസിയേഷൻ വൈസ് പ്രസിഡണ്ട് പ്രൊഫ: കെ.പി ജയരാജൻ . ഗണേഷ് അരമങ്ങാനം. ശ്യാം ബാബു വെള്ളിക്കോത്ത് . ടി.എം സുരേന്ദ്രനാഥ് സിസ്റ്റർ ജെസി ജോർജ്ജ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും. 30 ന് എറണാകുളം നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ജില്ലാ ടീമിനെ 16 ന് വൈകിട്ട് തിരുമാനിക്കും. മെൻ വുമൺ വിഭാഗം ഓപ്പൺ സെലക്ഷൻ 3 മണിക്ക് നടക്കും. കൂടുതൽ, വിവരങ്ങൾക്ക് 9495006258 ൽ ബന്ധപ്പെടണമെന്ന് ജില്ലാ കോർഡിനേറ്റർ മനോജ് പള്ളിക്കര അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top