
കണ്ണൂർ: കണ്ണൂർ നഗരത്തിൽ ലോറിയിടിച്ച് ഒരാൾ മരിച്ചു. കാൽടെക്സ് ജംഗ്ഷനിൽ വൈദ്യുതി ഭവനു മുന്നിൽ വച്ച് ഇന്ന് രാവിലെ 10 മണിയോടെ ലോറി ഇടിച്ചാണ് മധ്യവയസ്കനായ ഒരാൾ മരിച്ചത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
അപകടത്തിൽ ലോറി ദേഹത്ത് കയിറിയിറങ്ങി ഇയാൾ തൽക്ഷണം മരിച്ചു. തലശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹം ജില്ലാആശുപത്രി മോർച്ചറിയിൽ.



