വലിയ പറമ്പ: ആരോഗ്യ വകുപ്പിൻ്റെ കാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിൻ ആരോഗ്യം ആനന്ദം പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം വലിയപറമ്പ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം മാവിലാകടപ്പുറത്ത് വച്ച് നടന്നു. പഞ്ചായത്ത് അരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇ.കെ.മല്ലിക ഉദ്ഘാടനം ചെയ്തു. കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ശാരദയുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ
വാർഡ് മെമ്പർ ബുഷ്റ, കുടുംബാരോഗ്യ കേന്ദ്രം LHI in charge ആർ.പൂമണി എന്നിവർ സംസാരിച്ചു. വലിയ പറമ്പ് കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ in charge ശ്രീ.വി. ജയൻ സ്വാഗതവും ജെ.പി. എച്ച് എൻ ശ്രീമതി. അംബിക നന്ദിയും പറഞ്ഞു. MLSP അശ്വതി, കീർത്തി എന്നിവർ ക്ലാസ്സെടുത്തു