കാസർകോട്: ദേശീയപാതയുടെ നിർമാണം നടക്കുന്ന തെക്കിലിൽ വീണ്ടും വാഹനാപകടം. മംഗളൂരുവിലേക്ക്
പോവുകയായിരുന്ന ചരക്ക് ലോറി തലകീഴായി മറിഞ്ഞു. ഡ്രൈവർ അൽഭുതകരമായി രക്ഷപ്പെട്ടു. ബുധനാഴ്ച രാത്രി ഏഴുമണിയോടെ തെക്കിൽ ഫെറിയിലാണ് അപകടം. കഴിഞ്ഞ ഒരു വർഷമായി ചെർക്കള-ചട്ടഞ്ചാൽ പാതയിൽ അപകടങ്ങൾ തുടർക്കഥയാകുകയാണ്. കഴിഞ്ഞ വ്യാഴാഴ്‌ച ഉച്ചയ്ക്ക് ലോറിയും ബസും കൂട്ടിയിടിച്ച് അപകടം നടന്നിരുന്നു. ലോറി ബസിന് പിന്നിലിടിച്ചപ്പോൾ നിയന്ത്രണം വിട്ട ബസ് മുന്നിലെ മറ്റൊരു ലോറിയുടെ പിറകിലിടിച്ചാണ് അപകടമുണ്ടായത്. 19 ഓളം യാത്രക്കാർക്ക് അപടത്തിൽ പരിക്കേറ്റിരുന്നു. ഇവിടെ ദേശീയപാതയുടെ നിർമാണം പകുതിപോലും തീർന്നിട്ടില്ല. റോഡിൽ മുഴുവൻ കുണ്ടും കുഴിയുമാണ്. തെക്കിലെ കയറ്റത്തിൽ വൈകീട്ട് ഗതാഗത കുരുക്ക് രൂക്ഷമാണ്.
ചരക്ക് ലോറി തലകീഴായി മറിഞ്ഞു, ഡ്രൈവർ അൽഭുതകരമായി രക്ഷപ്പെട്ടു; അപകടം തുടർക്കഥയായി തെക്കിൽ ദേശീയപാത


