ചെറുവത്തൂർ : വാസു ചോറോട് ചരമവാർഷിക ദിനാചരണവും ‘സ്മൃതിപുരസ്കാര’ വിതരണവും നടത്തി. പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റി നടത്തിയ അനുസ്മരണ പരിപാടിയിൽ വാസു ചോറോടിന്റെ നാടകം ‘റിസറക്ഷ’ൻ്റെ റീഡിങ് തിയേറ്റർ അവതരണം നടത്തി.വിജയൻ പള്ളിപ്പാറ, ദീപേഷ് പൊള്ളപ്പൊയിൽ, മൃദുലാഭായ് മണ്ണൂർ, ഗംഗൻ ആയിറ്റി എന്നിവർ അവതരിപ്പിച്ചു. സ്മൃതിപുരസ്കാരം നാടക സംവിധായകനും അഭിനേതാവുമായ വി.ശശിക്ക് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി എം.കെ. മനോഹരൻ സമ്മാനിച്ചു.
ഇ.പി. രാജഗോപാലൻ അനുസ്മരണഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ അധ്യക്ഷനായി. ജയചന്ദ്രൻ കുട്ടമത്ത്, പി.അപ്പുക്കുട്ടൻ, സി.എം.വിനയചന്ദ്രൻ, എം.പി.ശ്രീമണി, എൻ. രവീന്ദ്രൻ, അനീഷ് വെങ്ങാട്ട് എന്നിവർ സംസാരിച്ചു.