തൃക്കരിപ്പൂർ :ജീവിതശൈലി രോഗങ്ങളെ ചെറുക്കുവാനും, മാനസ്സിക സമ്മർദ്ദം കുറക്കൽ, ഏകാഗത, ശാരീരികശാന്തി എന്നിവ ഉറപ്പാക്കാൻ യോഗ നിത്യ ജീവിതത്തിൻ്റെ ഭാഗമെന്ന നിലയിൽ സ്വീകരിച്ച് ജീവിതത്തിൽ പകർത്തുക എന്ന സന്ദേശം പ്രചരിപ്പിക്കാൻ ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല യോഗ ദിനാചരണം സംഘടിപ്പിച്ചു. വിമുക്തഭടനുംയോഗാധ്യാപകനുമായ രാജേഷ് പയ്യന്നൂർക്കാരൻ പരിപാടി ഉദ്ഘാടനം ചെയ്തു ചടങ്ങിൽ ഗ്രന്ഥശാല പ്രസിഡണ്ട് ടി തമ്പാൻ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസറും ഗ്രന്ഥശാല താലൂക്ക് കൗൺസിൽ അംഗവുമായ സന്തോഷ് കുമാർ ചാലിൽ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ്സെടുത്തു നിത്യജീവിതത്തിൽ പ്രായോഗികമായി ഉപയോഗിക്കാൻ സാധിക്കുന്ന യോഗമുറകളെക്കുറിച്ച് രാജേഷ് പി ഡമോൺസ്ടരേഷൻ ക്ലാസ്സെടുത്തു. പി. സദാനന്ദൻ, രാമകൃഷ്ണൻ.കെ.വി ,ബിനേഷ് വിത്തൻ മധുസൂദനൻ.എം, രതീഷ്.യു.കെ, എന്നിവർ ആശംസകൾ അർപ്പിച്ചു. ഗ്രന്ഥശാല സെക്രട്ടറി പി.രാജഗോപാലൻ സ്വാഗതവും വൈസ് പ്രസിഡണ്ട് വി.എം മധുസൂദനൻനന്ദിയും പറഞ്ഞു
അഞ്ചുലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് കുപ്പിവെള്ളത്തിന് സംസ്ഥാനത്ത് നിരോധനം വന്നേക്കും സംസ്ഥാനത്ത് നാളെ മുതൽ വീണ്ടും മഴ കനക്കും, ഏഴു ജില്ലകളിൽ യെല്ലോ അലേർട്ട്