അറിയിപ്പ്
ജില്ലാ മെഡിക്കൽ ഓഫിസ് മാറ്റുന്നു
നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ജില്ലാ മെഡിക്കൽ ഓഫിസ്(ആരോഗ്യം) പ്രവർത്തനങ്ങൾ 23 മുതൽ പള്ളിക്കുന്ന് ഗവ.നഴ്സിങ് സ്കൂളിലേക്കു താൽക്കാലികമായി മാറ്റുമെന്നു ജില്ലാ മെഡിക്കൽ ഓഫിസർ (ആരോഗ്യം) അറിയിച്ചു.
ധനസഹായത്തിന് അപേക്ഷിക്കാം
50 വയസ്സിന് മുകളിൽ പ്രായമുള്ള അശരണരായ വിധവകൾക്ക് അഭയവും സംരക്ഷണവും നൽകുന്ന അഭയകിരണം പദ്ധതിയുടെ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു.
www.schemes.wcd.kerala.gov.in.
റജിസ്ട്രേഷൻ ക്യാംപ് 23ന്
സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ലഭിക്കുന്നതിനായി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ തലശ്ശേരി ടൗൺ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ 23നു രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ വൺ ടൈം റജിസ്ട്രേഷൻ ക്യാംപ് നടത്തും.
ഫോൺ: 0497 2707610.
റജിസ്ട്രേഷൻ ക്യാംപ് 23ന
സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ലഭിക്കുന്നതിനായി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ തലശ്ശേരി ടൗൺ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ 23നു രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ വൺ ടൈം റജിസ്ട്രേഷൻ ക്യാംപ് നടത്തും.
ഫോൺ: 0497 2707610.
ഗെസ്റ്റ് ലക്ചറർ നിയമനം
പയ്യന്നൂർ ഗവ. റസിഡൻഷ്യൽ വനിത പോളിടെക്നിക് കോളജിൽ ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെൻ്റ് വകുപ്പുകളിൽ ഗെസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു. 23നു രാവിലെ 10ന് അഭിമുഖം.
ഫോൺ- 9895916117.
പിഎസ്സി അഭിമുഖം
. ജില്ലാ വിദ്യാഭ്യാസ വകുപ്പിൽ മലയാളം യുപി സ്കൂൾ
ടീച്ചർ(കാറ്റഗറി നമ്പർ:707/2023) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട, ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കിയ ഉദ്യോഗാർഥികൾക്കുള്ള രണ്ടാംഘട്ട അഭിമുഖം ജൂലൈ 3, 4, 22, 23, 25 തീയതികളിൽ കെപിഎസ്സി ജില്ലാ ഓഫിസിൽ നടക്കും.
സീറ്റ് ഒഴിവ്
. ചൊക്ലി ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ ജൂലൈയിൽ ആരംഭിക്കുന്ന സൗജന്യ പിഎസ് സി പരിശീലന ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 9656048978.
സിറ്റിങ് മാറ്റി
. 23നു രാവിലെ 11നു കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടത്താനിരുന്ന ജില്ലാ പൊലീസ് അതോറിറ്റി സിറ്റിങ് മാറ്റിയതായി ജില്ലാ പൊലീസ് പരാതി അതോറിറ്റി സെക്രട്ടറി അറിയിച്ചു.
ലക്ചറർ ഒഴിവ്
കണ്ണൂർ ഗവ.പോളിടെക്നിക് കോളജിൽ ടെക്സ്റ്റൈൽ ടെക്നോളജി എൻജിനീയറിങ് വിഭാഗത്തിൽ ലക്ചററെ നിയമിക്കുന്നു. 23നു രാവിലെ 10നു പ്രിൻസിപ്പൽ മുൻപാകെ അഭിമുഖം. ഫോൺ: 0497 2835106.
അധ്യാപക ഒഴിവ്
കല്യാശ്ശേരി കെപിആർ ഗോപാലൻ സ്മാരക
ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗം ഗണിതം ജൂനിയർ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 23ന് 10നു നടക്കും.
പയ്യന്നൂർ ഗവ.റസിഡൻഷ്യൽ വനിതാ പോളിടെക്നിക് കോളജ ഇൻസ്ട്രമെന്റേഷൻ എൻജിനീയറിങ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെൻറ് എന്നീ വകുപ്പുകളിൽ ഗെസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു. കൂടിക്കാഴ്ച 23ന് 10ന്. 9447685420, 04985295101
മാതമംഗലം ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എജ്യുക്കേഷൻ സ്ഥാപനത്തിൽ ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപക ഒഴിവുണ്ട്.
അഭിമുഖം 24ന് 10ന്
പെരിങ്ങോം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ
വിഭാഗത്തിൽ ഒഴിവുള്ള നാച്ചുറൽ സയൻസ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം 23ന് രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ നടക്കുന്ന ഇൻ്റർവ്യൂവിൽ ഹാജരാകണം.
സെക്യൂരിറ്റി സ്റ്റാഫ്
തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി സ്റ്റാഫിനെ നിയമിക്കുന്നു. അഭിമുഖം 24ന് 10നു ആശുപത്രി ഓഫിസിൽ. വിമുക്തഭടന്മാർക്ക് മുൻഗണന. പ്രായം 40ൽ താഴെ. 0467-2215522.
അധ്യാപക ഒഴിവ്
മൊഗ്രാൽപുത്തൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ്