ഉത്തര്‍പ്രദേശില്‍ രണ്ട് തലയും മൂന്ന് കണ്ണുകളുമുള്ള പശുകിടാവ് പിറന്നു. ഉത്തര്‍പ്രദേശിലെ ബാഗ്പത്തില്‍ തിക്രി ഗ്രാമത്തിലാണ് വിചിത്ര സംഭവം നടന്നത്. ഇതൊരു അത്ഭുതമായി കണ്ട് നാട്ടുകാര്‍ സംഭവസ്ഥലത്തേക്ക് ഒഴുകിയെത്തി. പശുവിനെ ആരാധിക്കാനും വലിയ ജനക്കൂട്ടം തടിച്ചുകൂടി. നവജാതശിശുവിന് രണ്ട് മൂക്കുകളും മൂന്ന് കണ്ണുകളും രണ്ട് ചെവികളുമുണ്ട്.
ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ട് നിമിഷങ്ങള്‍ക്കകം തന്ന ഈ ദൃശ്യങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിലര്‍ അതിനെ ഒരു ദൈവിക അടയാളമായാണ് കണക്കാക്കിയത്. കന്നുകാലി വളര്‍ത്തി ഉപജീവനം മുന്നോട്ട് കൊണ്ടു പോകുന്ന സാഹിദിന്റെ പശുവാണ് വിചിത്ര സംഭവത്തിന് കാരണം. പശു, തന്റെ കിടാവിന് ജന്മം നല്‍കിയതോടെ അതിന്റെ ശരീരഘടന കണ്ട് നാട്ടുകാര്‍ പശുക്കിടാവിന് ചുറ്റും പ്രാര്‍ത്ഥനകളും പൂജകളും നടത്താന്‍ തുടങ്ങി. നിരവധിപേര്‍ പണവും പൂക്കളും അര്‍പ്പിച്ചു. പശുകുട്ടി ദൈവിക അവതാരമാണെന്നവര് പറയുന്നു. പശുക്കുട്ടിയെ കാണാനും ഫോട്ടോയെടുക്കാനും ആളുകള്‍ ക്യൂ നിന്നു. അതേസമയം പശുക്കിടാവ്
ആരോഗ്യവതിയാണെന്ന് മൃഗ ഡോക്ടര്‍ പറഞ്ഞു.