കാസർകോട്: അമ്പലത്തറ പാറപ്പള്ളി മഖാമിൽ കവർച്ചാശ്രമം. വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവമെന്ന് ഭാരവാഹികൾ നൽകിയ പരാതിയിൽ പറയുന്നു. പടിഞ്ഞാറുഭാഗത്തുള്ള വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്. പണമോ, വിലപ്പെട്ട രേഖയോ നഷ്ടമായിട്ടില്ലെന്ന് ഭാരവാഹികൾ പറഞ്ഞു. വിവരത്തെ തുടർന്ന് അമ്പലത്തറ പൊലീസെത്തി അന്വേഷണം തുടങ്ങി. മോഷ്ടാവിന്റെ ദൃശ്യം സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ടെങ്കിലും ആളെ വ്യക്തമല്ല. സമീപത്തെ കടയിലും മോഷണം നടന്നതായി വിവരമുണ്ട്. ആളുകൾ ബഹളം വച്ചപ്പോൾ മോഷ്ടാവ് ഓടി രക്ഷപ്പെട്ടെന്നും പറയുന്നു.
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിനെ ഇന്ന് ചോദ്യം ചെയ്യും. കാൽ’ നൂറ്റാണ്ടിന്റെ നഷ്ടം മറക്കാം; വിവാഹത്തിലേക്ക് കാൽവച്ച് ഡോ.അസ്ന