കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിനെ ഇന്ന് ചോദ്യം ചെയ്യും.എറണാകുളം എസിപിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുക.രണ്ടാഴ്ചക്കുള്ളിൽ ഹാജരാകണമെന്ന് നിർദ്ദേശിച്ച് മരട് പോലീസ് നോട്ടീസ് നൽകിയിരുന്നു.പറവ ഫിലിംസ് പാർട്ണർമാരായ ബാബു ഷാഹിറിനും ഷോൺ ആന്റണിക്കും നോട്ടീസ് നൽകിയിട്ടുണ്ട്.സിനിമയിൽ 40 ശതമാനം ലാഭം വാഗ്ദാനം ചെയ്ത് നിർമ്മാതാക്കൾ ഏഴ് കോടി തട്ടിയെന്ന അരൂർ സ്വദേശി സിറാജ് വലിയതുറയുടെ പരാതിയിലാണ് നടപടി.കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിർമാതാക്കാൾ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലുംകേസ് അന്വേഷണം തുടരാനായിരുന്നു ഹൈക്കോടതി നിർദേശം. പിന്നാലെയായിരുന്നു പോലീസ് മൂവർക്കും നോട്ടീസ് അയച്ചത്.