തൃക്കരിപ്പൂർ : വായനാവാരാഘോഷത്തിൻ്റെ ഭാഗമായി നാടിൻ്റെ സാംസ്കാരിക കേന്ദ്രവും വായനയുടെ ഉറവിടവുമായ ഗ്രന്ഥശാലകളുടെ പ്രവർത്തനം അടുത്തറിയുന്നതിനും പുതിയ പുസ്തകങ്ങൾ പരിചയപ്പെടുന്നതിനുമായി ജി.എൽ.പി സ്കൂൾമൈത്താണി യിലെ 62 കുരുന്നുകളും അധ്യാപകരും ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല സന്ദർശിച്ചു. പ്രൈമറി വിഭാഗത്തിലെ കുട്ടികൾ നിർബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകങ്ങളുടെ പ്രദർശനമൊരുക്കി പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ലൈബ്രറി കൗൺസിൽ തൃക്കരിപ്പൂർ നേതൃസമിതി കൺവീനർ ശ്രീധരൻ പി ഉദ്ഘാടനം ചെയ്തു ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ രാജേഷ് പി അദ്ധ്യക്ഷത വഹിച്ചു. പ്രസ്ഥശാല വനിത വേതി കൺവീനർ ടി.ടി.തമ്പായി, അധ്യാപകരായ സരിത വി,സവിത എം.പി, അനുരാഗ് എം, ലോഹിദാക്ഷൻ കെ, ഗ്രന്ഥശാല വനിതാവേദി പ്രവർത്തകരായ സബ്ന സജി ,നന്ദന പി.കെ, നിവ്യ.ടി എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രൈമറി വിഭാഗം കുട്ടികൾ നിർബന്ധമായും വായിച്ചിരിക്കേണ്ട ബാല്യകാലസഖി കുഞ്ഞുണ്ണി മാഷിൻ്റെ കവിതകൾ, ഭാരതപ്പുഴയുടെ കഥ, ഞാനൊരു പക്ഷി , മരം പറയും കഥ, പുഴയുടെ പുസ്തകം തുടങ്ങിയ 15 ഓളം പുസ്തകങ്ങൾ ഗ്രന്ഥശാല സെക്രട്ടറി പി.രാജഗോപാലൻ കുട്ടികൾക്ക് പരിചയപ്പെടുത്തി ചടങ്ങിൽ നന്ദന പി.കെ നന്ദി പറഞ്ഞു പുസ്തക പ്രദർശനം കുട്ടികൾ നോക്കി കണ്ടു. നഷ്ടപ്പെട്ട പുസ്തകങ്ങൾ വായനക്കായി കുട്ടികൾക്ക് നൽകി