അധ്യാപക ഒഴിവ്
പയ്യന്നൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കുളിൽ എച്ച്എസ്ടി മലയാളം അധ്യാപക ഒഴിവുണ്ട്. കുടിക്കാഴ്ച നാളെ 10.30നു സ്കൂൾ ഓഫിസിൽ.
പഴയങ്ങാടി മാടായി ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി ഹിന്ദി ജൂനിയർ തസ്തികയിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം 20ന് രാവിലെ 10ന്.
കവ്വായി ഗവ.ഫിഷറീസ് എൽപി സ്കുളിൽ പ്രൈമറി അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ 11 മണിക്കു സ്കൂൾ ഓഫിസിൽ.
രയറോം ഗവ.ഹൈസ്കുളിൽ അപ്പർ പ്രൈമറി വിഭാഗത്തിലേക്ക് ജൂനിയർ അറബിക് (പാർട്ട് ടൈം) അധ്യാപകൻ്റെ താൽക്കാലിക ഒഴിവുണ്ട് അഭിമുഖം ഇന്ന് 12ന് സ്കൂൾ ഓഫീസിൽ
മണക്കടവ് ശ്രീപുരം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ കൊമേഴ്സ് അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം നാളെ 10 ന് സ്കൂൾ ഓഫിസിൽ.
തളിപ്പറമ്പ് ടഗോർ വിദ്യാനികേതൻ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ താൽക്കാലിക അടിസ്ഥാനത്തിൽ മുഴുവൻ സമയ ജൂനിയർ ഹിന്ദി അധ്യാപക നിയമനം നടത്തും. അഭിമുഖം നാളെ 2ന്.
ആറളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഒഴിവുള്ള യുപിഎസി തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനു 20 ന് 10.30 ന് സ്കൂൾ ഓഫിസിൽ കൂടിക്കാഴ്ച നടക്കും. ഉദ്യോഗാർഥികൾ അസ്സൽ രേഖകളുമായി എത്തണം.
അപേക്ഷ ക്ഷണിച്ചു
കടമ്പൂർ കടമ്പൂർ പഞ്ചായത്ത് പരിധിയിൽ 2024- 25 അധ്യയന വർഷം എസ്എസ്എൽസി, പ്ലസ്ടു മുഴുവൻ വിഷയത്തിൽ എപ്ലസ് നേടിയവരെയും എൽഎസ്എസ്, യുഎസ്എസ്, എൻഎംഎംഎസ് വിജയികളെയും അനുമോദിക്കുന്നു. ഫോട്ടോ, മാർക്ക് ലിസ്റ്റിന്റെ പകർപ്പ്, ഫോൺ നമ്പർ സഹിതം 20നകം പഞ്ചായത്ത് ഓഫിസിൽ അപേക്ഷ സമർപ്പിക്കണം.
സൗജന്യ മെഡിക്കൽ ക്യാംപ് 22ന്
ചെറുപുഴ കന്നിക്കളം നവജ്യോതി കോളജ് സൈക്കോളജി, സോഷ്യൽ വർക്ക് വിഭാഗം, ചെറുപുഴ സെൻ്റ്.സെബാസ്റ്റ്യൻസ് ആശുപത്രി എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാംപ് 22നു രാവിലെ 9.30 മുതൽ ഒരു മണി വരെ നവജ്യോതി കോളജിൽ നടക്കും. ജനറൽ ഫിസിഷൻ, അസ്ഥിരോഗ വിഭാഗം, ബിപി, ഷുഗർ പരിശോധന, അസി ബലക്ഷയ പരിശോധന എന്നിവ ഉണ്ടാകും.
പട്ടാരത്ത് ധ്യാനം 21 മുതൽ
ഇരിട്ടി പട്ടാരം വിമലഗിരി കപ്പുച്ചിൻ ധ്യാനകേന്ദ്രത്തിൽ ആന്തരികസൗഖ്യ ധ്യാനം 21 മുതൽ 24 വരെ നടക്കും. കപ്പുച്ചിൻ സന്യാസ വൈദികർ നേതൃത്വം നൽകും. വിവിധ വിഷയങ്ങളിൽ ക്ലാസുകൾ, സ്പിരിച്വൽ ഷെയറിങ്, കുമ്പസാരം, കുർബാന തുടങ്ങിയ ശുശ്രൂഷകളും തിരുക്കർമങ്ങളും ഉണ്ടായിരിക്കും. ഫോൺ: 9745017131, 9847930290.
യോഗം 21ന്
കുത്തുപറമ്പ് അഗ്രി ഹോർട്ടി സൊസൈറ്റിയുടെ ജനറൽ ബോഡി യോഗം 21ന് വൈകിട്ട് 4ന് സിറ്റി ഓഡിറ്റോറിയം കോംപ്ലക്സിലുള്ള ചന്ദ്രൻ മാസ്റ്റേഴ്സസ് ട്യൂഷൻ സെൻ്ററിൽ ചേരുമെന്ന് സെക്രട്ടറി അറിയിച്ചു.
വൈദ്യുതി മുടക്കം
ഏച്ചൂർ ഇരവുംകൈ, അൽ വഫ, മുണ്ടേരിമൊട്ട, മുണ്ടേരി എക്സ്ചേഞ്ച്, മുണ്ടേരി ചിറ, മുണ്ടേരി കടവ്, കൈപ്പക്ക മൊട്ട, കൈപ്പക്കമെട്ട പള്ളി, മുണ്ടേരി എൽപി, കോയ്യോട് പാലം, ചെമ്മാടം എന്നീ ട്രാൻസ്ഫോമർ പരിധിയിൽ 9.30- 1.00.
താഴെ ചൊവ്വ പന്നികുന്ന്, ഡോക്ടർ റോഡ്, ഇടച്ചൊവ്വ, എൻഎസ് പെട്രോൾ മാർട്ട്, പിജെ ടവർ, ഭാർഗവ മന്ദിരം, വാലി വ്യു ഭാഗങ്ങളിൽ 9.30-12.00.
ഹിയറിങ് 24ന്
കാസർകോട് ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളുടെ കരട് നിയോജക മണ്ഡല വിഭജന നിർദേശങ്ങളിൽ ആക്ഷേപങ്ങൾ തീർപ്പാക്കുന്നതിനായി ഡീലിമിറ്റേഷൻ കമ്മിഷൻ ഹിയറിങ് 24ന് 9 മുതൽ 1.30 വരെ കോഴിക്കോട് ഗെസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടക്കും. 04712335030.
തീയതി നീട്ടി
കാസർകോട് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന പരമ്പരാഗത മൺപാത്ര നിർമാണ തൊഴിലാളികൾക്കുള്ള ധനസഹായ പദ്ധതിക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 30 വരെ നീട്ടി. www.bwin.kerala.gov.in എന്ന പോർട്ടൽ മുഖേന ഓൺലൈനായി അപേക്ഷിക്കാം. 0495 – 2377786. www.bcdd.kerala.gov.in, www.bwin.kerala.gov.in
കാസർകോട് കേരളത്തിലെ മറ്റു പിന്നാക്ക വിഭാഗത്തിലെ
പരമ്പരാഗത കരകൗശല വിദഗ്ധർ, കൈപ്പണിക്കാർ, പൂർണ വൈദഗ്ധ്യമില്ലാത്ത തൊഴിലാളികൾ തുടങ്ങിയവർക്ക് ടൂൾ കിറ്റ് വാങ്ങുന്നതിന് ധനസഹായം നൽകുന്ന പദ്ധതിയിൽ അപേക്ഷിക്കാനുള്ള അവസാന തീയതി 30 വരെ നീട്ടി. www.bwin.kerala.gov.in എന്ന പോർട്ടൽ മുഖേന ഓൺലൈനായി খ . 0495 – 2377786. www.bcdd.kerala.gov.in, www.bwin.kerala.gov.in
അപേക്ഷ ക്ഷണിച്ചു
കാസർകോട് സംസ്ഥാന പുരാരേഖ വകുപ്പ് കമ്യൂണിറ്റി ആർക്കൈവ്സ് പദ്ധതിയിൽ ചക്രപാണി ക്ഷേത്രത്തിൽ സൂക്ഷിച്ച താളിയോല രേഖകൾ ശാസ്ത്രീയ സംരക്ഷണം നടത്തുന്നതിന് ഈ മേഖലയിൽ പ്രാവീണ്യമുള്ള ഉദ്യോഗാർഥികളിൽ നിന്നു (പ്രോജക്ട് ട്രെയ്നി) അപേക്ഷ ക്ഷണിച്ചു. അപേക്ഷ രേഖകൾ സഹിതം സുപ്രണ്ട്, റീജനൽ ആർക്കൈവ്സ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട് 673020 എന്ന വിലാസത്തിൽ 30ന് അകം അയയ്ക്കണം. 2 ഒഴിവ്. യോഗ്യത: പ്ലസ്ട. പ്രായപരിധി 36. ഫോൺ: 0471-2311547. കാസർകോട് സംസ്ഥാന സർക്കാരിൻ്റെ വിദ്യാതീരം പദ്ധതിയിൽ രക്ഷിതാക്കൾ 2 പേരും രോഗബാധിതരായി കിടപ്പിലായതോ മരണപ്പെട്ടതോ ആയ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസം നൽകുന്ന ദത്തെടുക്കൽ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളികളുടെ ആശ്രിതരായ കുട്ടികൾക്കോ നിലവിലുള്ള രക്ഷിതാക്കൾക്കോ അപേക്ഷ സമർപ്പിക്കാം. രേഖകൾ സഹിതം മത്സ്യ ഭവനുകളിലോ കാഞ്ഞങ്ങാട് മീനാപ്പീസിലെ ജില്ലാ ഓഫിസിലോ 28ന് അകം അപേക്ഷിക്കണം. 04672-202537. കാസർകോട് ജില്ലാ ഇൻഫർമേഷൻ ഓഫിസിൽ കരാർ അടിസ്ഥാനത്തിൽ ഫൊട്ടോഗ്രഫർമാരുടെ പാനൽ തയാറാക്കുന്നതിന് ഫൊട്ടോഗ്രഫർമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ജില്ലയിൽ സ്ഥിരതാമസക്കാരായിരിക്കണം. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ കരാർ ഫൊട്ടോഗ്രഫർമാരായി പ്രവർത്തിച്ചവർക്കും പത്ര സ്ഥാപനങ്ങളിൽ ഫൊട്ടോഗ്രഫർമാരായി പ്രവർത്തിച്ചവർക്കും മുൻഗണന. രേഖകൾ സഹിതം 21ന് 4ന് അകം ജില്ലാ ഇൻഫർമേഷൻ ഓഫിസിൽ നേരിട്ടോ തപാൽ വഴിയോ അപേക്ഷ സമർപ്പിക്കണം. വിലാസം: ജില്ലാ ഇൻഫർമേഷൻ ഓഫിസർ, ജില്ലാ ഇൻഫർമേഷൻ ഓഫിസ്, കലക്ടറേറ്റ്, സിവിൽ സ്റ്റേഷൻ, പി.ഒ.വിദ്യാനഗർ, കാസർകോട് –
671321. : 04994255145.
കുറ്റിക്കോൽ ഗവ. ഐടിഐയിൽ 2 വർഷം ദൈർഘ്യമുള്ള ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഇലക്ട്രോണിക്സ്, മെക്കാനിക് എൻജിനീയറിങ് ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി ഇല്ല. അപേക്ഷകൾ ഓൺലൈനായി നൽകാനുള്ള അവസാന തീയതി 20. ഫോൺ: 9745498565.
ചീമേനി പള്ളിപ്പാറയിലെ കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ജൂലൈയിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ (ഡിസിഎ – യോഗ്യത: പ്ലസ്ടു), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (സിസിഎൽഐഎസ് – യോഗ്യത: എസ്എസ്എൽസി) കോഴ്സുകളിലേക്ക് പ്രവേശനത്തിനു അപേക്ഷ ക്ഷണിച്ചു. 30ന് 5ന് അകം കോളജിൽ
খ . 8547005052. www.ihrdadmission.org
സ്പോട് അഡ്മിഷൻ
കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദ പോളിടെക്നിക് കോളജിൽ മെറിറ്റ് വിഭാഗത്തിൽ ഒഴിവുള്ള ഡിപ്ലോമ ലാറ്ററൽ എൻട്രി സീറ്റുകളിലേക്കുള്ള സ്പോട് അഡ്മിഷൻ നാളെ നടക്കും. പ്ലസ്ട വിഎച്ച്എസ്സി, ഐടിഐ, കെജിസി വിഭാഗത്തിൽ നിലവിൽ അപേക്ഷ സമർപ്പിച്ച എല്ലാവർക്കും സ്പോട് അഡ്മിഷനിൽ പങ്കെടുക്കാം. രാവിലെ 10.30ന് മുൻപായി കോളജിലെത്തി റജിസ്റ്റർ ചെയ്യണം. 0467-2203110
ടീം സിലക്ഷൻ
നീലേശ്വരം സംസ്ഥാന സീനിയർ അത്ലറ്റിക് ചാംപ്യൻഷിപ്പിലേക്കുള്ള ജില്ലാ ടീമിൻ്റെ സിലക്ഷൻ 25ന് രാവിലെ 11ന് നീലേശ്വരം രാജാസ് ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കും. 2009 ഓഗസ്റ്റ് 20ന് മുൻപു ജനിച്ചവർക്ക് സിലക്ഷൻ ട്രയൽസിൽ പങ്കെടുക്കാമെന്നു ജില്ലാ സെക്രട്ടറി പി.ഗോപാലകൃഷ്ണ്ണൻ അറിയിച്ചു. ഫോൺ: 9496430844.