പാലക്കാട്: പാലക്കാട് ചന്ദ്രനഗറിലെ ഹോട്ടലില്‍ കയറി ബീഫ് ചൂടാക്കി കഴിച്ച ശേഷം പണം മോഷ്ടിച്ച കേസിലെ പ്രതി പിടിയില്‍. തമിഴ്നാട് കന്യാകുമാരി മാര്‍ണ്ഡം സ്വദേശി അനീഷ് എന്ന ശിവകുമാറാണ് കസബാ പൊലീസിന്റെ പിടിയിലായത്. കടയിൽ നിന്നും ചാർജറും സണ്‍ഗ്ലാസും 25,000 രൂപയും മോഷണം പോയിരുന്നു. ബേക്കറി,ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നതാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് അറിയിച്ചു. വടക്കഞ്ചേരി, കോട്ടയം മേഖലയിലും അനീഷ് മോഷണം നടത്തിയതായി കസബ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കിളിയളം ചാലിൽ അജ്ഞാത മൃതദേഹം ഒഴുകിയെത്തി; പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി കൊട്ടിയൂർ വൈശാഖ മഹോത്സവദി അനുബന്ധിച്ച് അന്ത്യോദയ എക്സ്പ്രസ്സിനു തലശ്ശേരിയിൽ സ്റ്റോപ്പ്