കണ്ണൂർ വന്ദേഭാര ത് എക്സ്പ്രസിന് കല്ലെറിയാനായി പാളത്തിനരികിൽ പതുങ്ങിയിരുന്ന രണ്ട് പേരുടെ ഫോട്ടോ മൊബൈലിൽ പകർത്തി ഗരീബ് രഥിലെ മാനേജർ. ധർമടം മേലൂരിലെ സുമാ ചെള്ളത്ത് ആണ് തീവണ്ടിയിൽ ഓടുന്ന നിന്ന് ഞൊടിയിടയിൽ സ്വന്തം മൊബൈലിൽ ആക്രമികളുടെചിത്രം പകർത്തിയത്. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. തിരുവനന്തപുരം-മുംബൈ ഗരീബ് രഥിലെ (12202) മാനേജറായിരുന്നു സുമ. കല്ലായി സ്റ്റേഷൻ കടന്ന് പോകുമ്പോൾ മറുലൈനിൽ കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് വന്ദേഭാരത് (20633) പോകുന്നുണ്ടായിരുന്നു. അപ്പോൾ രണ്ട് പേർ കല്ലുമായി വന്ദേഭാരതിനെ ലക്ഷ്യമിട്ട് നിൽക്കുന്നത് സുമ കണ്ടു. ഉടൻ മൊബൈലിൽ ചിത്രം പകർത്തി ആർപിഎഫ് കൺട്രോൾ വിഭാഗത്തിലേക്ക് അയച്ചു. സ്റ്റേഷൻ മാസ്റ്ററെ വാക്കിടോക്കിയിൽ വിളിച്ച് അറിയിക്കുകയും ചെയ്തു. മാനേജറുടെ സമയോചിത ഇടപെടലിന് കൈയടിക്കുകയാണ് റെയിൽവേയും നാടും. സുമയെടുത്ത ഫോട്ടോയുടെ അടിസ്ഥാനത്തിൽ ആർ പി എഫ് നടത്തിയ അന്വേഷണത്തിൽ കല്ല് എറിഞ്ഞവരെ തിരിച്ചറിയാൻ കഴിഞ്ഞതായി അധികൃതർ പറഞ്ഞു.
വന്ദേഭാരതിന് കല്ല് എറിയുന്നവരുടെ ഫോട്ടോ ഗരീബ്രഥിലെ മാനേജർ മൊബൈലിൽ പകർത്തി


