കാറടുക്ക/ കാസർഗോഡ്: കനത്ത മഴയെ തുടർന്ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചപ്പോൾ അവധിയില്ലാതെ ജില്ലയിലെ സമഗ്ര ശിക്ഷാ സ്പെഷ്യലിസ്റ്റ് അധ്യാപകർ വർണ്ണക്കൂടാരം പഠനോപകരണ നിർമ്മാണ ശില്പശാലയിലായിരുന്നു. ശനിയാഴ്ച ഉദ്ഘാടനം ചെയ്യുന്ന കാറടുക്ക ഗവ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ പ്രീ സ്കൂളിൻ്റെ 13 ഇടങ്ങളിലേക്കുള്ള നിർമ്മാണ ശില്പശാലയിലായിരുന്നു ഇവർ. മഴയെ തുടർന്ന് സ്കൂളുകൾക്ക് അവധി നൽകിയപ്പോഴാണ് മഞ്ചേശ്വരം, കുമ്പള, കാസർഗോഡ്, ബേക്കൽ ഹോസ്ദുർഗ്ഗ് ബി.ആർ സികളിലെ സ്പെഷ്യലിസ്റ്റ് അധ്യാപകർ കാറടുക്ക സ്കൂളിലെത്തി സ്റ്റാർഡ് വർണ്ണ കൂടാരം നിർമ്മാണ ശില്പശാലയിൽ ഏർപ്പെട്ടത്. പജി.വി.എച്ച് എസ് എസ് കാറഡുക്ക യിൽ നടന്ന സ്റ്റാർ ‘8 ശില്പശാലയിൽ പ്രഗൽഭരായ BRC Trainers നൊപ്പം സ്കൂളിലെ അധ്യാപകരും പി ടി എ യും പ്രീ പ്രൈമറി കുട്ടികളുടെ രക്ഷിതാക്കളും പ്രീസ്കൂൾ കുട്ടികൾക്കു വേണ്ടി 500 ഓളം ആകർഷണീയമായ പഠനോപകരണങ്ങളൊരുക്കി.ശില്പശാലയുടെ സമാപന ഉദ്ഘാടനം ശ്രീ രത്നാകര ( കാറഡുക്ക പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമ്മാൻ) നിർവഹിച്ചു. ശ്രീ സഞ്ചീവ എം (HM) സ്വാഗതവും പി. ടി.എ പ്രസിഡൻ്റ് സുരേഷ് കുമാർ അധ്യക്ഷതയും വഹിച്ചു. വാർഡ് മെമ്പർ പ്രസീജ എ , രൂപസത്യൻ SMC ചെയർമാൻ സുരേഷ് മൂടാംകുളം , MPTA പ്രസിഡൻ്റ് രഞ്ജനി കെ.ആർ സീനിയർ അസിസ്റ്റൻ്റ് ജ്യോതികുമാരി.എ ശ്രീ രാജഗോപാലൻ .പി ( വർണ്ണക്കൂടാരം സംസ്ഥാന റിസോഴ്സ് അധ്യാപകൻ, ബി.ആർ.സി ചെറുവത്തൂർ) , വർണ്ണക്കൂടാരം സ്കൂൾ കോർഡിനേറ്റർമാരായ കുഞ്ഞമ്പു പി , രമേശ് എ.വി.തങ്കമണി ടീച്ചർ എന്നിവർ ആശംസയറിയിച്ചു. സ്റ്റാഫ് സെക്രട്ടറി ഡോ: അശോകൻ നന്ദി പറഞ്ഞു. ഹോസ്ദുർഗ്ഗ് ബി.ആർ സി യിലെ മൃദുലൂമാരി എ.വി ശ്രീജ കാര്യത്തും , ബേക്കൽ ബി.ആർ സിയിൽ നിന്ന് സരിത കെ.ഷീന എ.കെ നിഷ പി പ്രിയ കെ യും കാസർഗോഡ് ബി.ആർ സി യിൽ നിന്ന് ബിന്ദു കെ സന്ധ്യ പി എന്നിവരും മഞ്ചേശ്വരത്ത് നിന്ന് മിഥുല എ രാജേശ്വരി പി പ്രകാശ് കെഎന്നിവരും കുമ്പളയിൽ നിന്നും അജില പി വി യും ഷീന മാത്യുവും സതീഷ് പി എന്നിവരും പങ്കെടുത്തു. ചെറുവത്തൂർ ബി.ആർ സി ട്രെയിനർ പി. രാജഗോപാലൻ ശില്പശാലക്ക് നേതൃത്വം നൽകി.