തിരുവനന്തപുരം: സ്‌കൂബ ഡൈവിംഗ് പരിശീലനത്തിനിടെ കടന്നു പിടിച്ച പരിശീലകനെതിരെ പരാതി നൽകി പെൺകുട്ടികൾ. വർക്കല കാപ്പിൽ വെച്ചായിരുന്നു സംഭവം. വെള്ളത്തിനടിയിൽ വച്ച് പരിശീലകൻ പെൺകുട്ടികളെ കടന്നു പിടിക്കുകയായിരുന്നു. തിരുവനന്തപുരത്തെ വിദ്യാലയത്തിലെ എൻസിസി കേഡറ്റുകളാണ് പെൺകുട്ടികൾ.പരിശീലനത്തിന്റെ ഭാഗമായാണ് കാപ്പിൽ എത്തിയത്. നിരവധി പെൺകുട്ടികൾക്ക് സമാന അനുഭവം ഉണ്ടായതാണ് സൂചന. രണ്ട് പെൺകുട്ടികളാണ് പൂജപ്പുര പൊലീസിൽ പരാതി നൽകിയത്. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥനാണ് പരിശീലകൻ.
സംഭവത്തിൽ അയിരൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.
സ്കൂബ ഡൈവിംഗ് പരിശീലനത്തിനിടെ പെൺകുട്ടികളെ കടന്നു പിടിച്ചു; ഫയർഫോഴ്‌സ് ഉദ്യോഗസ്ഥനെതിരെ കേസ്


