കാലാവസ്ഥ
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും പരക്കെ മഴ ലഭിക്കും.
ശക്തമായ കാറ്റും വീശും.
. കേരള തീരത്ത് ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യത.
കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്.
ഗെസ്റ്റ് ലക്ചറർ ഒഴിവ്
പഴയങ്ങാടി മാടായി കോളജിൽ ബിബിഎ വിഭാഗത്തിൽ ഗെസ്റ്റ് ലക്ചറർ ഒഴിവുണ്ട്. അഭിമുഖം 19നു രാവിലെ 10ന്.
കേരള കേന്ദ്ര സർവകലാശാലയിൽ ഒഴിവുകൾ പെരിയ കേരള കേന്ദ്ര സർവകലാശാലയിൽ ഐസിഎസ്എസ്ആർ സ്പോൺസേഡ് മേജർ റിസർച് പ്രോജക്ടിലേക്ക് റിസർച് അസിസ്റ്റന്റിന്റെയും നാലു ഫീൽഡ് ഇൻവെസ്റ്റിഗേറ്റർമാരുടെയും ഒഴിവുണ്ട്. താൽപര്യമുള്ളവർ 30നു മുൻപായി dr.ksravana@cukerala.ac.in എന്ന ഇ-മെയിലിലേക്ക് വിശദമായ ബയോഡേറ്റ സഹിതം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് – www.cukerala.ac.in.
അപേക്ഷ ക്ഷണിച്ചു
പെരിയ • കെൽട്രോണിൻ്റെ സഹകരണത്തോടെ പെരിയ ശ്രീനാരായണ കോളജ് ഓഫ് മാനേജ്മൻ്റ് സ്റ്റഡീസിൽ ഓഫിസ് ഓട്ടോമേഷൻ, ഡിപ്ലോമ ഇൻ കംപ്യുട്ടർ ആപ്ലിക്കേഷൻ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളായ ഫോറിൻ അക്കൗണ്ടിങ്, അക്കൗണ്ടിങ് വിത്ത് ജിഎസ്ടി, ഇൻകം ടാക്സ് റിട്ടേൺ ഫയലിങ് എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി, പ്ലസ് ടു യോഗ്യതയുള്ളവർക്ക് খ. 9447090654, 9447430447.
വായനപക്ഷാചരണം
കാസർകോട് പൊതുജന സമ്പർക്ക വകുപ്പ് ജില്ലാ ഇൻഫർമേഷൻ ഓഫിസിന്റെ നേതൃത്വത്തിലുള്ള വായനപക്ഷാചരണം 19ന് കാസർകോട് ഗവ. ഹയർസെക്കൻഡറി സ്കുളിൽ നടക്കും. 10.30നു എൻ.എ.നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്യും. കാസർകോട് നഗരസഭാധ്യക്ഷൻ അബ്ബാസ് ബീഗം അധ്യക്ഷത വഹിക്കും. എഡിഎം പി.അഖിൽ വായനദിന സന്ദേശം നൽകും.