സ്വര്‍ണവിലയില്‍ ഇന്ന് വന്‍ വര്‍ധനവ്. ഒരു പവന് 1800 രൂപ വര്‍ധിച്ച് ഒരു പവന് സ്വര്‍ണത്തിന് 92,600 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 11,575 രൂപ നല്‍കണം. ഇന്നലെ സ്വര്‍ണവില 90,000 കടന്നിരുന്നു. ഒരു പവന് സ്വര്‍ണത്തിന് 90,360 രൂപയായി. 24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 12,628 രൂപയാണ് വില. 18 കാരറ്റ് സ്വര്‍ണത്തിന് 9,471 രൂപ നല്‍കണം.
ആഗോള വിപണിയിലെ ചലനങ്ങളെ തുടര്‍ന്ന് രാജ്യാന്തര വിപണയില്‍ വന്ന മാറ്റങ്ങളാണ് കേരളത്തില്‍ സ്വര്‍ണവില വര്‍ധിക്കുന്നതിന് കാരണമായത്. യുഎസിലെ ‘ഷട്ട്ഡൗണ്‍’ റെക്കോര്‍ഡിട്ട് 40ാം ദിവസം എത്തി നില്‍ക്കുകയാണ്. ഇതുമൂലം ഉണ്ടാകുന്ന തൊഴിലില്ലായ്മയും സ്വര്‍ണം സുരക്ഷിത നിക്ഷേപം എന്ന നിലയിലേക്ക് ഉയരുന്നതിന് കാരണമായി. ഇതിനെ തുടര്‍ന്ന് ഡിസംബറില്‍ അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസേര്‍വ് ബാങ്ക്് പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയും കൂടുതലാണ് ഇത്തരത്തിലുള്ള സാഹചര്യത്തില്‍ സ്വര്‍ണത്തിന്റെ വില ഇനിയും വര്‍ധിക്കുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.
വീണ്ടും പിടിവിട്ട്, ലക്ഷത്തിലേയ്ക്ക് കുതിക്കാൻ സ്വർണം; വിലയില്‍ വന്‍ വര്‍ധനവ്


