നീലേശ്വരത്ത് വെച്ച് നടത്തിയ യോഗത്തിൽ സർവ്വ ശിക്ഷ കേരള കാസർഗോഡ് ജില്ലയിലെ ഏഴ് ബി ആർ സി യിൽ ജോലി ചെയ്യുന്ന കലാ കായിക അധ്യാപകർ ചേർന്ന് കേരള സ്റ്റേറ്റ് സ്പെഷ്യലിസ്റ്റ് ടീ ച്ചേഴ്സ് യൂണിയൻ ജില്ലാ കമിറ്റി രൂപീകരിച്ചു. മനോജ് പള്ളിക്കരയുടെ അധ്യക്ഷതയിൽ KSSTSU സംസ്ഥാന പ്രസിഡണ്ട് നൗഫൽ മുഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. മുൻ എം പി. പി. കരുണാകരൻ, മുഖ്യാതിഥിയായി, നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ മുഹമ്മദ് റാഫി മുഖ്യ പ്രഭാഷണം നടത്തി, കെ.എസ്.ടി എ ജില്ലാ കമിറ്റി അംഗം വിജയലക്ഷ്മി ടീച്ചർ, കെ എസ് എസ് ടി എസ് യു സംസ്ഥാന വൈസ് പ്രസിഡണ്ട് സജൻ കണ്ണൂർ പ്രമോദ് കെ.പി.വിജേഷ് ബേക്കൽ, രേണുക അജാനൂർ . ശ്രീദേവി മാണിയാട്ട്, സുനിത ടീച്ചർ തുടങ്ങിയവർ സംസാരിച്ചു . കെ എസ് എസ് ടി എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി ബ്രിജിത് കെ ആർ കലാ കായിക അധ്യാപകർ നേരിടുന്ന പ്രശ്നത്തെ കുറിച്ച് വിശദീകരിച്ചു. തുടർന്ന് വാർഷിക റിപ്പോർട്ട് അവതരണവും നടത്തി കുട്ടികളുടെ എണ്ണം നോക്കാതെ എല്ലാ വിദ്യാലയങ്ങളിലും കലാ കായിക അധ്യാപകരെ നിയമിക്കുക. എന്ന പ്രമേയം പാസാക്കി. കാസറഗോഡ് ജില്ലയിൽ സംഘടന ശക്തി പെടുത്തണം യോഗത്തിൽ സംസ്ഥാന സെക്രട്ടറി സൂചിപ്പിച്ചു. പുരുഷോത്തമൻ പി സ്വാഗതവും സുമ കെ. നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികൾ
പി പുരുഷോത്തമൻ സെക്രട്ടറിയായും വിജേഷ് അച്ചാം തുരുത്തി പ്രസിഡണ്ട് ആയും വി സുനിതയെ ട്രഷർറായും ജില്ലാ കമിറ്റിയിൽ 12 മെമ്പർമാരെയും തിരഞ്ഞെടുത്തു, മെമ്പർഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായി ആദ്യ മെമ്പർഷിപ് വി. സുനിത ഏറ്റുവാങ്ങി.