കോഴിക്കോട്: സ്വകാര്യ ലാബിൽ ഒളിക്യാമറ വെച്ചയാൾ പിടിയിൽ. കുറ്റ്യാടിയിലെ സ്വകാര്യ ലാബിലെ ജീവനക്കാരിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച ലാബ് നടത്തിപ്പുകാരനാണ് പിടിയിലായത്. അരീക്കര ലാബ് ഉടമയുടെ സഹോദരൻ അസ്ലമാണ് പൊലീസിന്റെ പിടിയിലായത്. ഇന്നലെ രാത്രി 11 മണിയോടെ ജീവനക്കാരി ശുചിമുറിയിൽ കയറിയപ്പോഴാണ് ഒളിക്യാമറ ശ്രദ്ധയിൽപ്പെട്ടത്. യുവതി ബഹളം വെച്ചതോടെ ഓടിക്കൂടിയ നാട്ടുകാർ ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.