ഇരിക്കൂർ: പടിയൂർ പഞ്ചായത്തിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപോത്തിനെ മയക്കുവെടി വച്ച് പിടിച്ചു.
ഞായറാഴ്ചയാണ് പടിയൂരിലെ ജനവാസമേഖല യിൽ കാട്ടുപോത്തിനെ കണ്ടതായി നാട്ടുകാർ അറിയിച്ചത്.
തിങ്കളാഴ്ച രാവിലെ റബ്ബർടാപ്പിങ്ങിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ് ഊരത്തൂർ പൂവം റോഡിലും പടിയൂർ റോഡിലും കാട്ടുപോത്തിനെ കണ്ടെന്ന വിവരം അറിയിച്ചത്.
തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി കാട്ടുപോത്തിനെ പിന്തുടർന്നു.
തിങ്കളാഴ്ച വൈകീട്ടോടെ മയക്കുവെടി വച്ച് കാട്ടുപോത്തിനെ ലോറിയിലേക്ക് മാറ്റി. ആറളം വനമേഖലയിലേക്ക് കൊണ്ടുപോയി.
കാട്ടുപോത്തിനെ മയക്ക് വെടിവെച്ചു പിടിച്ചു


