വൈദ്യുതി മുടക്കം
ചാലോട് ചാലോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ എളമ്പാറ, എളമ്പാറ പള്ളി ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 8 മുതൽ 3 വരെ.
വളപട്ടണം ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് 110 കെവി ലൈനും അനുബന്ധ ടവറും മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ 14നും 15നും രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ അഴീക്കോട് സബ്സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി വിതരണം മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.
പ്രീപ്രൈമറി ടീച്ചർ
തടിക്കടവ് ഗവ. ഹൈസ്കുളിൽ പ്രീപ്രൈമറി വിഭാഗത്തിൽ ടീച്ചറിന്റെയും ആയയുടെയും താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം 16 ന് 10.30 ന് സ്കൂൾ ഓഫിസിൽ
ഫോമുകൾ പുരിപ്പിച്ച് നൽകണം
തളിപ്പറമ്പ് പരിയാരം പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഗുണഭോക് തിരഞ്ഞെടുപ്പിന് ആവശ്യമായ ഫോമുകൾ 14 മുതൽ പഞ്ചായത്തിലെ അങ്കണവാടികൾ, കുടുബശ്രീ എഡിഎസ് എന്നിവ മുഖേന വിതരണം ചെയ്യും. പുരിപ്പിച്ച ഫോറങ്ങൾ 28ന് മുൻപായി പുരിപ്പിച്ച് അതത് കേന്ദ്രങ്ങളിൽ തിരിച്ചു നൽകണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
അനുമോദിക്കുന്നു
നിടുമ്പ്രം കെഎസ്എസ്പിയു യൂണിറ്റ് അംഗങ്ങളുടെ മക്കൾ, പേരമക്കൾ എന്നിവരിൽനിന്ന് എസ്എസ്എൽസി, പ്ലസ പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരെ കാഷ് അവാർഡ് നൽകി അനുമോദിക്കും. അപേക്ഷകൾ 25നകം നൽകണം. 9447328285.
വാർഷിക മസ്റ്ററിങ്
കൂത്തുപറമ്പ് നഗരസഭയിൽ നിന്ന് 2024 ഡിസംബർ 31 വരെ സാമൂഹിക സുരക്ഷാ പെൻഷൻ അനുവദിക്കപ്പെട്ട മുഴുവൻ ഗുണഭോക്താക്കളും ഈ മാസം 25 മുതൽ 2025 ഒക്ടോബർ 24 വരെയുള്ള കാലയളവിനുള്ളിൽ വാർഷിക മസ്റ്ററിങ് പൂർത്തീകരിക്കണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. ഇ-മസ്റ്ററിങ് പരാജയപ്പെടുന്ന ഗുണഭോക്താക്കൾ നഗരസഭയിൽ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.
തലശ്ശേരി ജനറൽആശുപത്രിയിൽ ഇന്ന് സേവനം ലഭിക്കുന്ന ഒപി വിഭാഗങ്ങൾ
.ജനറൽ മെഡിസിൻ – ഡോ.ഹരിപ്രസാദ്.
. ജനറൽ സർജറി – ഡോ.നിനിത്ത്.
. ഓർത്തോപീഡിക്സ് -ഡോ.വി.വിജുമോൻ.
. ഗൈനക്കോളജി -ഡോ.വിജയലക്ഷ്മി.
.നേത്ര വിഭാഗം -ഡോ.സുചിത്ര.
. ഇഎൻടി -ഡോ.സാവിത്രി.
.പൾമണോളജി -ഡോ.പ്രഷീൻ.
.പീഡിയാട്രിക്സ് -ഡോ.അബ്ദുൽസലീം.
.സ്കിൻ -ഡോ. ജ്യോതി, ഡോ.അബുബക്കർ.
.പിഎംആർ -ഡോ.കെ.പി.ഷീല.
.സൈക്യാട്രി- ഡോ.മീനുമേരി.
അധ്യാപക ഒഴിവ്
പരപ്പ • ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്ൾ വിഭാഗം മലയാളം അധ്യാപകൻ്റെ ഒഴിവിലേക്കുള്ള കുടികാഴ്ച 16ന് 10.30ന് നടക്കും
കുണിയ ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എ കായികാധ്യാപക ഒഴിവ്. അഭിമുഖം 16ന് 11നു സ്കൂളിൽ
കുമ്പള ഗവ. സീനിയർ ബേസിക് സ്കൂളിൽ ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ, യുപിഎസ്ടി ഹിന്ദി ഫുൾടൈം ജൂനിയർ ലാംഗ്വേജ് അധ്യാപക ഒഴിവ്. അഭിമുഖം ഇന്ന് 11നു സ്കൂളിൽ. 9496139384.
പട്ട്ള ഗവ. ഹയർസെക്കൻഡറി സ്കുളിൽ എച്ച്എസ്ടി അറബിക് ഒഴിവ്. അഭിമുഖം 17ന് 10.30നു സ്കൂളിൽ
കൊന്നക്കാട് ഗവ. എൽപി സ്കുളിൽ പ്രൈമറി അധ്യാപകന്റെ ഒഴിവിലേക്കുള്ള കുടിക്കാഴ്ച 16നു രാവിലെ 10.30ന് ഓഫിസിൽ നടക്കും.
കാസർകോട് ഗവ. കോളജിൽ സംസ്കൃതം അധ്യാപക ഒഴിവ്. അഭിമുഖം 17ന് 11.30നു കോളജിൽ. 04994-256027.