
തൃക്കരിച്ചൂർ : ബഹു:മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിന് പോലീസ് മെഡലിന് അർഹനായ, ജനങ്ങളെ ഹൃദയത്തോട് ചേർത്ത് സേവിച്ച ടി.തമ്പാൻ വൈക്കത്തിനെ ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല ആദരിച്ചു. സി.പി.ഐ ദേശീയ കൗൺസിൽ അംഗം ഗോവിന്ദൻ പള്ളിക്കാപ്പിൽ പൗരാവലിയുടെ സാക്ഷ്യത്തിൽ അദ്ദേഹത്തെ പൊന്നാടയണിച്ച് ആദരിച്ചു. ചടങ്ങിൽ ഗ്രന്ഥശാല താലൂക്ക് കൗൺസിൽ അംഗം സി. സന്തോഷ്കുമാർ ചാലിൽ അദ്ധ്യക്ഷതവഹിച്ചു. 1958 ൽ പോലീസിൽ കയറിയ ഇദ്ദേഹം 27 വർഷത്തോളം ജനക്ഷേമ പോലീസിൻ്റെ മുഖമായി സേവനം അനുഷ്ഠിച്ചു. ബേക്കൽ ടൂറിസം പോലീസ്, ചന്തേര ജനമൈത്രി പബ്ലിക്ക് റിലേഷൻ ഓഫീസർ , കാസർഗോഡ് സി.ഐ ഓഫീസ്, ബദിയഡുക്ക സ്റ്റേഷൻ, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, എന്നീ നിലകളിൽ സ്തുത്യർഹ സേവനം നിർവ്വഹിച്ചു. നിലവിൽ കാസർഗോഡ് ജില്ലയുടെ എസ്.പി സി അസിസ്റ്റൻ്റ് നോഡൽ ഓഫീസറായി ജോലി ചെയ്തു വരുന്നു. ചടങ്ങിൽ പി. കുഞ്ഞമ്പു അനുസ്മരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങിൽ സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി. ബാബു സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം എം. ഗംഗാധരൻ ഗ്രന്ഥശാല താലൂക്ക് വൈസ് പ്രസിഡണ്ട് വിജയരാജ് സി.വി. സി.പി ഐ തൃക്കരിപ്പൂർ ലോക്കൽ സെക്രട്ടറി എം.പി. ബിജീഷ്, ഗ്രന്ഥശാല മുൻ താലൂക്ക് കൗൺസിൽ അംഗം സദാനന്ദൻ, സി.പി ഐ മൈത്താണി ബ്രാഞ്ച് സെക്രട്ടറി സജീവൻ എം.പി പിഎന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ ഗ്രന്ഥശാല സെക്രട്ടറി പി.രാജഗോപാലൻ സ്വാഗതവും ഗ്രന്ഥശാല വൈസ് പ്രസിഡണ്ട് വി.എം മധുസൂദനൻ നന്ദിയും പറഞ്ഞു.



