അധ്യാപക ഒഴിവ്
കണ്ണാടിപ്പറമ്പ് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മാത്സ് (ജുനിയർ), ഇംഗ്ലിഷ് (ജൂനിയർ) അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 13ന് രാവിലെ 11ന് ഇന്റർവ്യൂ
വയക്കര ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം, അറബിക് തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 13ന് രാവിലെ 10ന് സ്കൂൾ ഓഫിസിൽ നടക്കുന്ന ഇൻ്റർവ്യൂവിന് ഹാജരാകണം.
കണ്ടങ്കാളി ഷേണായി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ യുപി വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്.
കൂടിക്കാഴ്ച 12ന് 11ന് സ്കൂൾ ഓഫിസിൽ.
ചപ്പാരപ്പടവ് ഹയർസെക്കൻഡറി സ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജൂനിയർ ഇംഗ്ലിഷ് അധ്യാപകനെ നിയമിക്കുന്നു. അഭിമുഖം 16ന് 10.30ന്.
തളിപ്പറമ്പ് കാഞ്ഞിരങ്ങാട് ആർട്സ് ആൻഡ് സയൻസ് കോളജിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഇംഗ്ലിഷ് അധ്യാപകനെ നിയമിക്കുന്നു. അഭിമുഖം 13ന് 10ന്. ഫോൺ- 8590988504.
ചെറുകുന്ന് ഗവ. വെൽഫെയർ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം അറബിക് അധ്യാപക ഒഴിവുണ്ട്. അഭിമുഖം ഇന്ന് 10.30 ന് നടക്കും
കണ്ണപുരം ചെറുകുന്ന് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ യുപി വിഭാഗം ജുനിയർ ലാംഗ്വേജ് ഹിന്ദി അധ്യാപക ഒഴിവുണ്ട്. അഭിമുഖം ഇന്ന് 10.30 ന് നടക്കും.
ഉളിക്കൽ ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ കൊമേഴ്സ് (ജുനിയർ) അധ്യാപക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച നാളെ 11ന് സ്കൂളിൽ നടക്കും.
കൊട്ടിയൂർ ഐജെഎം ഹയർ സെക്കൻഡറി സ്കൂളിൽ ജൂനിയർ കൊമേഴ്സ്, ഗണിതം, കെമിസ്ട്രി, സീനിയർ മലയാളം അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്. ഇൻ്റർവ്യൂ ജൂൺ 19ന് രാവിലെ 11ന് സ്ക്കൂൾ ഓഫിസിൽ. 9947667713.
പാലയാട് . ഡയറ്റ് ലാബ് സ്കുളിൽ എൽപി വിഭാഗത്തിൽ അധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. അഭിമുഖം 17ന് 10.30ന്. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റ് സഹിതം ഹാജരാവണം.
ഇൻസ്ട്രക്ടർ ഒഴിവ്
കണ്ണപുരം ഗവ. കമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ താൽക്കാലിക ഇൻസ്ട്രക്ടർ ഒഴിവുകളിലേക്ക് നിയമനത്തിനായി പാനൽ തയാറാക്കുന്നു. അഭിമുഖം 18ന് രാവിലെ 10ന് നടക്കും. ഫോൺ: 8590963003.
പോളിടെക്നിക് കോളജിൽ ജോലി ഒഴിവ് നടുവിൽ ഗവ. പോളിടെക്നിക് കോളജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സസ് എൻജിനീയറിങ്ങിൽ ഡെമോൺസ്ട്രേറ്റർ, ട്രേഡ്സ്മാൻ, ഓട്ടമൊബീൽ എൻജിനീയറിങ്ങിൽ ട്രേഡ്സ്മാൻ, ട്രേഡ് ഇൻസ്ട്രക്ടർ, സിവിൽ എൻജിനീയറിങ്ങിൽ ഡെമോൺസ്ട്രേറ്റർ, ട്രേഡ്സ്മാൻ, ട്രേഡ് ഇൻസ്ട്രക്ടർ എന്നീ തസ്തികകളിൽ ജീവനക്കാരെ നിയമിക്കുന്നു. 16ന് രാവിലെ 10.30ന് നടുവിൽ കോളജിൽ കുടിക്കാഴ്ച. ഫോൺ: 04602251033
വിജ്ഞാന കേരളം മെഗാ ജോബ് ഫെയർ 21ന് കണ്ണൂർ വിജ്ഞാന കേരളം മെഗാ ജോബ് ഫെയർ 21ന് കണ്ണൂർ ഗവ.എൻജിനീയറിങ് കോളജിൽ നടക്കും. വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെയുള്ള ഇരുനൂറോളം തൊഴിൽ ദാതാക്കൾ മേളയിൽ പങ്കെടുക്കും. 350ൽ ഏറെ തസ്തികകളിലേക്ക് പതിനായിരം മുതൽ ഒന്നരലക്ഷം രൂപവരെ ശമ്പള സ്കെയിലിലാണ് നിയമനം. ഡിഡബ്ല്യുഎംഎസിൽ റജിസ്റ്റർ ചെയ്യുന്നവർക്കാണ് മേളയിൽ പങ്കെടുക്കാൻ അവസരം. നിശ്ചിത യോഗ്യതയ്ക്കനുസരിച്ച് ഇഷ്ടമുള്ള ജോലികളിലേക്ക് അപേക്ഷിക്കാം. ഒരാൾക്ക് 5 കമ്പനികളിലേക്ക് അപേക്ഷ നൽകാം. റജിസ്റ്റർ ചെയ്യുന്നതിന് പഞ്ചായത്തുകളിലും നഗരസഭകളിലും വാർഡുതലത്തിൽ വായനശാലകൾ മുഖേനയും പരിശീലനം നൽകിയിരുന്നു. അഭിമുഖത്തിൽ പങ്കെടുക്കുന്നവർക്ക് വിദഗ്ധ പരിശീലനവും നൽകും.
മിനി ജോബ് ഫെയർ നാളെ
കണ്ണൂർ ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെൻ്റർ സീനിയർ ടാക്സ് കൺസൽറ്റന്റ്, ഓഫിസ് സ്റ്റാഫ്, സുപ്പർവൈസർ, എച്ച്ആർ, സെയിൽസ് എക്സിക്യുട്ടീവ്, മാർക്കറ്റിങ് മാനേജർ, അസിസ്റ്റൻ്റ് ബ്രാഞ്ച് മാനേജർ, ബ്രാഞ്ച് മാനേജർ, സോഷ്യൽ ഇനിഷ്യേറ്റീവ് മാനേജർ തസ്തികകളിലേക്ക് നാളെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ അഭിമുഖം നടത്തും. ഫോൺ: 6282942066.
യോഗാധ്യാപക കോഴ്സ്
മയ്യിൽ സ്റ്റേറ്റ് റിസോഴ്സ് സെൻ്റർ നടത്തുന്ന യോഗാധ്യാപക ഡിപ്ലോമ കോഴ്സ്, അക്യുപ്രഷർ, കൗൺസലിങ്, സൈക്കോളജി, സംസ്കൃതം കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. മയ്യിൽ കെ.വി.കുഞ്ഞിരാമൻ സ്മാരക യോഗ കേന്ദ്രമാണ് സെന്റർ.
അപേക്ഷകൾ ജൂൺ 30ന് അകം ഡയറക്ടർ, എസ്ആർസി കമ്യുണിറ്റി കോളജ് തിരുവനന്തപുരം എന്ന വിലാസത്തിൽ ๓. www.srccc.gov.kerala. 9495789470, 9895459366.
കോഴ്സുകൾ
ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ആൻഡ് ഹെൽത്ത് കെയർ മാനേജ്മെന്റ് എൽബിഎസ് സെൻ്റർ കണ്ണൂർ മേഖലാ കേന്ദ്രത്തിൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ആൻഡ് ഹെൽത്ത് കെയർ മാനേജ്മെൻ്റ് കോഴ്സിൽ പ്രവേശനം ആരംഭിച്ചു.
ഫോൺ : 8606907093
ലൈഫ് ഗുണഭോക്താക്കളുടെ സംഗമം ഇന്ന്
ചാലോട് കൂടാളി പഞ്ചായത്ത് ലൈഫ് ഗുണഭോക്താക്കളുടെയും അതി ദരിദ്ര മുക്തരുടെയും സംഗമം ഇന്ന് രാവിലെ 11 പഞ്ചായത്ത് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ.രത്നകുമാരി
ഉദ്ഘാടനം ചെയ്യും.
മസ്റ്ററിങ് 25 മുതൽ
ചാലോട് കീഴല്ലൂർ പഞ്ചായത്തിൽ നിന്ന് 2024 ഡിസംബർ 31 വരെ സാമൂഹിക പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ 25 മുതൽ ഓഗസ്റ്റ് 28 നുള്ളിൽ വാർഷിക മസ്റ്ററിങ് പൂർത്തിയാക്കണം. ഇ മസ്റ്ററിങ് പരാജയപ്പെടുന്നവർ ലൈഫ് സർട്ടിഫിക്കറ്റ് പഞ്ചായത്ത് ഓഫിസിൽ ഹാജരാക്കണം.
തെങ്ങിൻതൈകൾ
കുറ്റൂർ എരമം കുറ്റൂർ കൃഷിഭവനിൽ ഡബ്ല്യുസിടി തെങ്ങിൻതൈകൾ സബ്സിഡി നിരക്കിൽ വിതരണത്തിന് എത്തി. ആവശ്യമുള്ള കർഷകർ തൈകൾ കൈപ്പറ്റണമെന്ന് കൃഷി ഓഫിസർ അറിയിച്ചു. വില ഡബ്ല്യുസിടി തൈകൾ 50 രൂപ, ടി * ഡി തൈകൾ 125 രൂപ.
വൈദ്യുതി മുടക്കം
പാടിയോട്ടുചാൽ ഇന്നു രാവിലെ 8 മുതൽ വൈകിട്ട് 5 വരെ പാടിയോട്ടുചാൽ ടൗൺ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി വിതരണം മുടങ്ങും.
മയ്യിൽ ഓട്ടുറുപ്യ ട്രാൻസ്ഫോമർ പരിധി, ഒറവയൽ റോഡ് 9.00-5.00.
കൊളച്ചേരി കാവുംചാൽ ട്രാൻസ്ഫോമർ പരിധി 8.30-5.00.
വേങ്ങാട് കോയിലോട്, കേളി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ 9-6, മണക്കായി വേങ്ങാട് മൊട്ട, കാവുംപള്ള വേങ്ങാട് ഹൈസ്കൂൾ, വേങ്ങാട് അങ്ങാടി, മുസ കോളനി, കുറുവത്തൂർ ചാൽപറമ്പ് എന്നിവിടങ്ങളിൽ 8- 3.
അറിയിപ്പ്
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
കാസർകോട് ജില്ലയിലെ ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ /ഇൻഷുറൻസ് മെഡിക്കൽ സർവീസ് / ആയുർവേദ കോളജുകളിൽ ഫാർമസിസ്റ്റ് ഗ്രേഡ് – 2 (ആയുർവേദ – ഫസ്റ്റ് എൻസിഎ – ഹിന്ദു നാടാർ – കാറ്റഗറി നമ്പർ 056/2024) തസ്തികയിലേക്കുള്ള റാങ്ക് പട്ടിക പിഎസ്സി പ്രസിദ്ധീകരിച്ചു.
അപേക്ഷ ക്ഷണിച്ചു
പുല്ലൂർ ഗവ. ഐടിഐയിൽ ഇലക്ട്രിഷ്യൻ, മെക്കാനിക് മോട്ടർ വെഹിക്കിൾ എന്നീ ദ്വിവത്സര എൻസിവിടി ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.itiadmissions.kerala.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈൻ ആയി അപേക്ഷിക്കാം. അവസാന തീയതി 20. 0467-2268174.
മടിക്കൈ ഗവ. ഐടിഐയിൽ വെൽഡർ (1 വർഷം) ഡ്രാഫ്റ്റ്സ്മാൻ സിവിൽ (2 വർഷം) എന്നീ എൻസിവിടി ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി http://itiadmissions.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന 20ന് 5 വരെ അപേക്ഷ സമർപ്പിക്കാം. 6238506369.
അധ്യാപക ഒഴിവ
രാജപുരം • തായന്നൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി (സീനിയർ), കൊമേഴ്സ് (ജുനിയർ) അധ്യാപക ഒഴിവ്. അഭിമുഖം 13ന് രാവിലെ 10ന് സ്കൂൾ ഓഫിസിൽ.
കാഞ്ഞങ്ങാട് ഉപ്പിലിക്കൈ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എൽപിഎസ്ടി, യുപിഎസ്ടി, എഫ്ടിഎം എന്നീ അധ്യാപകരുടെ ഒഴിവുണ്ട്. കുടിക്കാഴ്ച ഇന്ന് രാവിലെ 10.30ന് നടക്കും.
പെരുമ്പട്ട സിഎച്ച് മുഹമ്മദ്കോയ സ്മാരക ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപകൻ്റെ ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 13ന് 11ന് നടക്കും.
ബളാൽ ഗവ.ഹയർസെക്കൻഡറിസ്കുളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപകൻ്റെ ഒഴിവിലേക്കുള്ള കുടിക്കാഴ്ച 13ന് 10.30ന് നടക്കും.
ബളാൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപകൻ്റെ താൽക്കാലിക ഒഴിവുണ്ട്.
കൂടിക്കാഴ്ച 13നു രാവിലെ 10.30ന് ഓഫിസിൽ നടക്കും. തൃക്കരിപ്പൂർ ഉദിനൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ മലയാളം, സ്റ്റാസ്റ്റിക്സ്, കെമിസ്ട്രി, ഇംഗ്ലിഷ് എന്നീ വിഷയങ്ങളിൽ ജൂനിയർ അധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. കൂടിക്കാഴ്ച 13നു രാവിലെ 10ന്.
തൃക്കരിപ്പൂർ ഇളമ്പച്ചി ഗുരു ചന്തുപ്പണിക്കർ സ്മാരക ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ യുപിഎസ്ടി മലയാളം അധ്യാപകനെ നിയമിക്കാനുള്ള കൂടിക്കാഴ്ച നാളെ രാവിലെ 10.30ന്.
രാജപുരം പട്ടിക വർഗ വികസന വകുപ്പിന് കീഴിൽ ബളാംതോട് പ്രവർത്തിക്കുന്ന ആൺകുട്ടികളുടെ പനത്തടി പ്രീമെട്രിക് ഹോസ്റ്റലിൽ ഇംഗ്ലിഷ്, ഹിന്ദി, ഗണിതം, സയൻസ് വിഷയങ്ങളിൽ പാർട്ട് ടൈം ട്യൂട്ടർമാരുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയങ്ങളിൽ ഡിഗ്രി, ബിഎഡ് യോഗ്യത. അഭിമുഖം നാളെ രാവിലെ മാലക്കല്ലിലെ ട്രൈബൽ എക്സ്സ്റ്റൻഷൻ ഓഫിസിൽ. പനത്തടി പരിസര പ്രദേശങ്ങളിലുള്ളവർക്ക് മുൻഗണന. ഫോൺ: 9072496252.
ദേലംപാടി ആൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിൽ ഹൈസ്കൂൾ തലത്തിൽ നാച്വറൽ സയൻസ്, ഫിസിക്കൽ സയൻസ് ട്യൂഷൻ അധ്യാപക ഒഴിവ്. മാസം 6000 രൂപ ഓണറേറിയം ലഭിക്കും. രാവിലെയോ വൈകിട്ടോ ആയി മാസത്തിൽ 20 മണിക്കൂറാണ് ക്ലാസെടുക്കേണ്ടത്. രേഖകൾ സഹിതം 17ന് അകം കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിലെ പട്ടികജാതി വികസന ഓഫിസിൽ ലഭിക്കണം.
കാസർകോട് ബദിയടുക്കയിലെയും വിദ്യാനഗറിലെയും ആൺകുട്ടികളുടെ പ്രീ മെട്രിക് ഹോസ്റ്റലുകളിലെ അന്തേവാസികൾക്ക് ട്യുഷൻ നൽകുന്നതിന് അധ്യാപകരെ നിയമിക്കുന്നു. 2 ഹോസ്റ്റലുകളിലും യുപി തലത്തിൽ 3 വീതവും ഹൈസ്കൂൾ തലത്തിൽ മാത്സ്, നാച്വറൽ സയൻസ്, ഫിസിക്കൽ സയൻസ്, ഹിന്ദി, ഇംഗ്ലിഷ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിൽ 6 വീതം ഒഴിവുകളും ഉണ്ട്. ഹൈസ്കൂൾ ക്ലാസിൽ 6000 രൂപയും യുപി തലത്തിൽ 4500 രൂപയും മാസം ഓണറേറിയം ലഭിക്കും. രാവിലെയോ വൈകിട്ടോ ആയി മാസത്തിൽ 20 മണിക്കൂറാണ് ക്ലാസ് എടുക്കേണ്ടത്. അപേക്ഷ രേഖകൾ സഹിതം 17ന് അകം കാസർകോട് ബ്ലോക്ക് പട്ടിക ജാതി വികസന ഓഫിസിൽ ലഭിക്കണം. 8547630172.
പരവനടുക്കം • ചെമ്മനാട് ഗവ. ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി ഇംഗ്ലിഷ് (സീനിയർ), ഫിസിക്സ് (ജൂനിയർ) അധ്യാപക ഒഴിവ്. അഭിമുഖം നാളെ 10നു സ്കൂളിൽ