മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ എം ആർ രഘുചന്ദ്രബാൽ അന്തരിച്ചു

തിരുവനന്തപുരം: മുൻ എക്സൈസ് മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന എം ആർ രഘുചന്ദ്രബാൽ (75) അന്തരിച്ചു. ഇന്ന് രാവിലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ട് തവണ നിയമസഭാംഗമായി. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവർത്തനം തുടങ്ങിയത്.
1950 മാർച്ച് 12നാണ് എം ആർ രഘുചന്ദ്രബാൽ ജനിച്ചത്. 1980ൽ കോവളത്ത് നിന്നും 1991ൽ പാറശ്ശാലയിൽ നിന്നുമാണ് നിയമസഭയിലെത്തിയത്. നാലാം കരുണാകര സർക്കാരിൻ്റെ മന്ത്രിസഭയിലാണ് ഇദ്ദേഹം എക്സൈസ് വകുപ്പ് കൈകാര്യം ചെയ്തത്.എക്സൈസ് മന്ത്രിയായിരിക്കെ ഗാർഡുകളുടെ കാക്കിയിട്ട് കള്ളവാറ്റുകാരെ തേടി കാടുകയറി പരിശോധനകൾ നടത്തി ശ്രദ്ധേയമായിരുന്നു. കാഞ്ഞിരംകുളം പഞ്ചായത്ത് പ്രസിഡന്റായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിനൊപ്പം കലാപ്രവർത്തനങ്ങളിലും സജീവമായിരുന്നു. നാടകങ്ങൾ എഴുതുകയും അഭിനയിക്കുകയും ഗാനങ്ങൾ തയ്യാറാക്കുകയും ചെയ്‌തിട്ടുണ്ട്. പങ്കാളി: സി എം ഓമന, മക്കൾ: ആർ പ്രപഞ്ച് ഐഎഎസ്, ആർ വിവേക്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top