ഹൃദ്രോഗം, പ്രമേഹം, അമിത വണ്ണം എന്നിവയുണ്ടെങ്കിൽ വിസ ഇല്ല; നിയന്ത്രണങ്ങളുമായി ട്രംപ് ഭരണകൂടം

അമേരിക്കൻ വിസക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ട്രംപ് ഭരണകൂടം. ഹൃദ്രോ ഗമോ, പ്രമേഹമോ, അമിത വണ്ണമോ ഉണ്ടെങ്കിൽ വിസ നിഷേധിക്കപ്പെടാൻ കാരണമായേക്കാം. യുഎസിൽ താമസിക്കാൻ വിസയ്ക്ക് അപേക്ഷിക്കുന്ന മറ്റ് രാജ്യക്കാർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അപേക്ഷകൾ യുഎസ് കോൺസുലേറ്റുകൾ നിഷേധിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.പുതിയ നിയന്ത്രണം സംബന്ധിച്ചുള്ള മാർഗനിർദേശങ്ങൾ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തിറിക്കിയിട്ടുണ്ട്. യുഎസ് കോൺസുലേറ്റുകളിലേക്കം എംബസികളിലേക്കും ഈ മാർഗനിർദേശങ്ങൾ അയച്ചുകഴിഞ്ഞതായാണ് വിവരം. ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവർ അമേരിക്കയിലേക്ക് കുടിയേറിയാൽ അവരുടെ ചികിത്സാല ചെലവുകളുമായി ബന്ധപ്പെട്ട് ലക്ഷകണക്കിന് ഡോളറിൻ്റെ ബാധ്യത രാജ്യത്തിന്ഉണ്ടാകുമെന്ന യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ കണ്ടെത്തലാണ് പുതിയ നിയന്ത്രണങ്ങൾക്ക് ഇടയാക്കിയിരിക്കുന്നത്. അമേരിക്കയിൽ താമസമാക്കിയിരിക്കുന്ന ഇന്ത്യക്കാർക്ക് പുതിയ നിയന്ത്രണം തിരിച്ചടിയാകും.സാംക്രമിക രോഗങ്ങൾക്കായുള്ള പരിശോധന, വാക്‌സിനേഷൻ, പകർച്ചവ്യാധികൾ, മാനസികാരോഗ്യ അവസ്ഥകൾ എന്നിവ എല്ലായ്പ്പോഴും വിസ അപേക്ഷാ പ്രക്രിയയുടെ ഭാഗമായിട്ടുണ്ട്. അതേസമയം അമേരിക്കൻ പാസ്പോർട്ടിൽ ലിംഗസൂചകത്തിൽ ട്രാൻസ്ജൻഡേഴ്സിന് ഇനി ഇടമുണ്ടാകില്ല. പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്റെ നയം നടപ്പാക്കാൻ സുപ്രീംകോടതി അനുമതി നൽകി. ഇനി പാസ്പോർട്ടിൽ ലിംഗ സൂചകത്തിൽ പുരുഷൻ/സ്ത്രീ എന്ന് മാത്രമായി പരിമിതപ്പെടുത്തും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top