കേരള സമുദ്രാതിർത്തിയിൽ ചരക്കുകപ്പലിന് തീപ്പിടിച്ചു കൊളംബോയിൽനിന്ന് മുംബൈയിലേക്ക് പോകുന്ന ചരക്കുകപ്പലിലാണ് തീപ്പിടിച്ചത്. സിംഗപ്പുർ പതാക വഹിക്കുന്ന വാൻ ഹായ് 503 എന്ന ചൈനീസ് കപ്പലാണ് അപകടത്തിൽപ്പെട്ടത്. ബേപ്പൂർ-അഴീക്കൽ തുറമുഖങ്ങളുടെ പടിഞ്ഞാറുഭാഗത്തായി 135 കിലോമീറ്ററോളം ഉൾക്കടലിലാണ് സംഭവം. കപ്പലിൽ 22 തൊഴിലാളികൾ ഉണ്ടായിരുന്നു. ഇതിൽ 18 പേർ കടലിലേയ്ക്ക് ചാടിയതായാണ് വിവരം. ഇവരെ രക്ഷപ്പെടുത്താൻ ശ്രമം തുടരുന്നു. കപ്പൽ നിലവിൽ മുങ്ങിയിട്ടില്ല. കപ്പലിൽ പൊട്ടിത്തെറികൾ ഉണ്ടായതായും റിപ്പോർട്ടുണ്ട്.