കർഷകത്തൊഴിലാളി ഫെഡറേഷൻജില്ലാ നേതൃയോഗം; കണ്ണൂർ ദേശീയ കർഷകത്തൊഴിലാളി ഫെഡറേഷൻ ജില്ലാ നേതൃയോഗം ഇന്നു രാവിലെ 10നു ഡിസിസി ഹാളിൽ ചേരും..
അപേക്ഷിക്കാം
കണ്ണൂർ • ഐഎച്ച്ആർഡിയുടെ വലിയവെളിച്ചത്തെ കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ബിഎസ്സി കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, ബികോം വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ:
04902932123, 9497838216.
അഡ്മിഷൻ
പിലാത്തറ • കണ്ണൂർ സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജായ പിലാത്തറ ലാസ്യ കോളജ് ഓഫ് ഫൈൻ ആർട്സിൽ, എം എ ഭരതനാട്യം, ബിഎ ഭരതനാട്യം, ബിഎ കർണാടക സംഗീതം പ്രോഗ്രാമുകൾക്ക് പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ “admission.kannuruniversity.ac.in” ៣ លេখ സംവിധാനത്തിലൂടെ ഓൺലൈനായി അപേക്ഷിച്ച് പ്രിന്റ് ഔട്ട് കോളജിൽ സമർപ്പിക്കേണ്ടതാണ്. അഭിരുചി നിർണയ പരീക്ഷയുടെയും, യോഗ്യതയുടെയും അടിസ്ഥാനത്തിലാണ് വിദ്യാർഥികൾക്ക് പ്രവേശനം നൽകുക. ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി കഴിഞ്ഞവർക്ക് എംഎയ്ക്കും, +2 / തത്തുല്യ യോഗ്യതയുള്ളവർക്ക് ബിഎയ്ക്കുമാണ് പ്രവേശനം. പിജി അപേക്ഷ അവസാന തീയതി 10ഉം, ബിരുദ പ്രോഗ്രാമുകൾക്ക് 17ഉം ആണ് 9847260010.
അധ്യാപക ഒഴിവ്
ആലക്കോട് . എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മാത്തമാറ്റിക്സ്, ബോട്ടണി, സുവോളജി, ഇക്കണോമിക്സ് അധ്യാപകരുടെ ഒഴിവ്. അഭിമുഖം 23ന് 11ന് സ്കൂൾ ഓഫിസിൽ.
കേളകം സെന്റ്റ് തോമസ് ഹയർ സെക്കൻഡറി സ്കുളിൽ എച്ച്എസ്എസ്ടി ജുനിയർ ഇക്കണോമിക്സ് താൽക്കാലിക അധ്യാപക ഒഴിവുണ്ട്. ഇൻറർവ്യൂ വെള്ളിയാഴ്ച 10 ന് ഫോൺ: 8281787592.
മട്ടന്നൂർ എടയന്നൂർ ഗവ. വിഎച്ച്എസ് സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ സോഷ്യൽ സയൻസ്, മലയാളം വിഷയങ്ങളിൽ താൽക്കാലിക അധ്യാപക നിയമനത്തിന് ഇന്നു 11ന് ഇന്റർവ്യൂ നടത്തും.
ജൽസത്തുൽ അഹ്ബാബ് ഇന്ന്; മഞ്ചേശ്വരം മുഹമ്മദ് ഉമറുൽ ഫാറുഖ് തങ്ങളുടെ വഫാത് ദിന പരിപാടിയായ ജൽസത്തുൽ അഹ്ബാബ് ഇന്ന് രാവിലെ 10നു മള്ഹർ ക്യാംപസിൽ നടക്കും.
അനുമോദനം 14ന്
പരപ്പ തുടി സാംസ്കാരിക ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാവില, മലവേട്ടുവ, ഗോത്ര വിഭാഗത്തിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് അനുമോദനവും, വിവിധ മേഖലകളിൽ മികവു തെളിയിച്ചവർക്കുള്ള ആദരവും 14ന് രാവിലെ 10.3ന് കാലിച്ചാനടുക്കം ഗ്രാമസഭാ ഹാളിൽ നടത്തും. കോടോം ബേളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ദാമോദരൻ ഉദ്ഘാടനം ചെയ്യും. മോഹനൻ കോട്ടപ്പാറ അധ്യക്ഷനാകും. വിദ്യാർഥികൾ 6238506312, 960568545 നമ്പറിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
അധ്യാപക ഒഴിവ്
മേൽപറമ്പ് ചന്ദ്രഗിരി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ സോഷ്യൽ സയൻസ്, ഗണിതം (രണ്ടും മലയാളം മീഡിയം) ഇംഗ്ലിഷ് അധ്യാപകരുടെ ഒഴിവുണ്ട്. കുടിക്കാഴച നാളെ രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ നടക്കും. 9447349295, 9745696261
മുള്ളേരിയ പാണ്ടി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ കംപ്യൂട്ടർ സയൻസ് അധ്യാപകന്റെ ഒഴിവുണ്ട്. കൂടിക്കാഴ്ച്ച ഇന്ന് രാവിലെ 11ന്. ഉദുമ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി കന്നഡ അധ്യാപകന്റെ ഒഴിവുണ്ട്. കൂടിക്കാഴ്ച ഇന്ന് രാവിലെ 10ന് സ്കൂളിൽ.
ട്രോളിങ് നിരോധനം: പട്രോളിങ് നടത്തും കാസർകോട് ജില്ലയിൽ ഇന്ന് മുതൽ ജൂലൈ 31 അർധരാത്രി വരെ ട്രോളിങ് നിരോധനം. പരമ്പരാഗത വള്ളങ്ങൾ മാത്രം കടലിലിറങ്ങുന്ന സാഹചര്യത്തിൽ പട്രോളിങ്ങിനും രക്ഷാപ്രവർത്തനങ്ങൾക്കുമായി മടക്കര, മഞ്ചേശ്വരം ഹാർബർ കേന്ദ്രീകരിച്ച് പട്രോളിങ് ബോട്ട്, കീഴൂർ കേന്ദ്രീകരിച്ച് ഫൈബർ തോണി എന്നിവയുണ്ടാകും. തൊഴിൽ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്കുള്ള ആനുകുല്യങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ ഓഫിസ് കേന്ദ്രീകരിച്ച് 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റും 15 മുതൽ പ്രവർത്തിക്കുന്നുണ്ട്. 0467 220 2537.