കാസർകോട്: പുലർച്ചെ മാരക മയക്കുമരുന്നായ എംഡിഎംഎയുമായെത്തിയ മധ്യവയസ്കൻ അറസ്റ്റിൽ. ഉപ്പള, മണിമുണ്ട ഹൗസിൽ മുഹമ്മദ് ഹർഷാദി (50)നെയാണ് ഡിവൈ.എസ്.പി സി.കെ സുനിൽ കുമാറിൻ്റെ സ്ക്വാഡും കുമ്പള എസ്.ഐ കെ.പി ഗണേശനും ചേർന്ന് അറസ്റ്റു ചെയ്തത്. ശനിയാഴ്ച പുലർച്ചെ മൂന്നര മണിയോടെ ബന്തിയോട്ട് വച്ചാണ് അറസ്റ്റ്. ഇയാളിൽ നിന്നു 3.53 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഇടിഞ്ഞു പൊളിഞ്ഞ ഒരു കെട്ടിടത്തിനു സമീപത്ത് സംശയകരമായ സാഹചര്യത്തിൽ കാണപ്പെട്ട മുഹമ്മദ് ഹർഷാദിനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്നു കണ്ടെത്തിയത്.
വാറ്റുചാരായവുമായി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്റ് പിടിയിൽ ആശുപത്രിയിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം, പ്രചരണം നടത്തിയത് സെമിനാർ അവതരിപ്പിക്കുന്നതിൽ നിന്ന് രക്ഷപ്പെടാൻ, പിജി വിദ്യാർഥിനി കസ്റ്റഡിയിൽ