തൃക്കരിപ്പൂർ: കവ്വായിപ്പുഴയുടെ തീരങ്ങളിൽ വ്യാപകമായി നടക്കുന്ന പുഴ കയ്യേറ്റങ്ങൾക്കെതിരെ കണ്ടൽ ചെടികൾ നട്ട് കവ്വായി കായലിന് സംരക്ഷണമൊരുക്കി എ ഐ വൈ എഫ് പ്രവർത്തകർ. പുഴ കയ്യേറ്റത്തിന്റെ മറവിൽ സ്വകാര്യ വ്യക്തി വെട്ടി നശിപ്പിച്ച കണ്ടലുകൾക്ക് പകരം എഐവൈഎഫ് പ്രവർത്തകർ കണ്ടൽ ചെടികൾ വെച്ചുപിടിപ്പിച്ചു. പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി എ ഐ വൈ എഫ് തൃക്കരിപ്പൂർ മണ്ഡലം കമ്മറ്റിയുടെ നേത്രത്വത്തിൽ ഇടയിലെക്കാട് പുഴയോരത്താണ് കണ്ടൽ ചെടികൾ വെച്ച് പിടിപ്പിച്ചത്. ധാരാളം കണ്ടൽ കാടുകൾ ഉണ്ടായിരുന്ന ഈ പ്രദേശത്ത് കണ്ടലുകൾ നശിപ്പിച്ചിട്ടാണ് പുഴ കൈയ്യേറിയത്. ഇതിനെതിരെ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങിയിരുന്നു. മണ്ഡലം സെക്രട്ടറി ദിലീഷ് കെ വി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രദീഷ് ടി കെ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗം ശ്രീജേഷ് മാണിയാട്ട്, നിധിൻ ഇടയിലെക്കാട് എന്നിവർ സംസാരിച്ചു. ബജിത്ത് വി വി, സുനീഷ് എം എന്നിവർ നേതൃത്വം നൽകി.
ലെയ്ക്കയ്ക്ക് നൽകിയ കരാർ ലംഘിച്ചു: നടൻ വിശാലിന് 21.9 കോടി വായ്പ പലിശയടക്കം തിരിച്ചുനൽകണം വിദ്യാര്‍ഥിനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയ അധ്യാപികക്കെതിരെ പോക്സോ കേസ് ചുമത്തി