തളിപ്പറമ്പ്: കൊയിലാണ്ടി ബപ്പൻങ്ങാട് ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ചു. കണ്ണൂർ തളിപ്പറമ്പ് സ്വദേശി ആണ് മരിച്ചത്. വടക്കഞ്ചേരി വളപ്പിൽപാടം പുഴക്കൽപറമ്പ് രാമസ്വാമിയുടെ മകൻ മഹേഷ് ആണ് മരിച്ചത്. മുപ്പത്തിയൊന്ന് വയസായിരുന്നു. മംഗള ലക്ഷദ്വീപ് എക്സ്പ്രസിൽ നിന്നാണ് വീണത്.പാലക്കാട് നെമ്മാറയിൽ നിന്നും സഹോദരിയുടെ വീടായ കണ്ണൂർ തളിപ്പറമ്പിലേക്ക് പോകുകയായിരുന്നു ഇവർ. ഇയാൾക്കൊപ്പം അച്ഛനും അമ്മയും ഉണ്ടായിരുന്നു. കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ട്രെയിനിൽ നിന്നും കൊയിലാണ്ടി ബപ്പൻങ്ങാട് ഭാഗത്തേക്ക് തെറിച്ചുവീഴുകയായിരുന്നു.
മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്കും ഇവിടെ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റി.
കൊയിലാണ്ടി ബപ്പൻങ്ങാട് ട്രെയിനിൽ നിന്ന് വീണ് തളിപ്പറമ്പ് സ്വദേശി യുവാവ് മരിച്ചു


