തിരുവനന്തപുരം നഗരൂർ വെള്ളല്ലൂരിൽ സ്കൂൾ ബസ്
അപകടത്തിൽപെട്ട് രണ്ടു കുട്ടികൾക്കു പരുക്ക്. വെള്ളല്ലൂർ ഗവ.എൽപി സ്കൂളിലെ ബസാണ് മറിഞ്ഞത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
കുട്ടികളുമായി വന്ന ബസ് റോഡിൽനിന്നു വയലിലേക്കു മറിയുകയായിരുന്നു. 25 കുട്ടികളാണ് ബസിൽ ഉണ്ടായിരുന്നത്. പരുക്കേറ്റ കുട്ടികളെ നഗരൂർ കേശവപുരം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.