ചീമേനി : നവാഗതരായ കുട്ടികൾ വർണ്ണാഭമായ കിരീടം, ബാഗ് പുസ്തകങ്ങൾ പഠനോപകരങ്ങൾ, സമ്മാനങ്ങൾ എന്നിവ നൽകി, ഒരു നാട് ഒന്നാകെ കുട്ടികളെ സ്വീകരിച്ച് പ്രവേശനോത്സവം ശ്രദ്ദേയമായി. നാടിൻ്റെ ഉത്സവമായി. ഘോഷയാത്രയിൽ നാട് മുഴുവൻ അണിനിരന്നു പ്രവേശനോത്സവത്തിൻ്റെ പഞ്ചായത്ത് തല ഉദ്ഘാടനം ബഹു: കയ്യൂർ ചീമേനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ബാലകൃഷ്ണൻ എം അദ്ധ്യക്ഷത വഹിച്ചു. പ്രീസ്കൂൾ , ഒന്നാം ക്ലാസ് പ്രവേശനം നേടിയ നവാഗതരായ കുട്ടികൾക്ക് കയ്യൂർ ചീമേനി വികസന കാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ. സുകുമാരൻ വിതരണം ചെയ്തു. ചെറുവത്തൂർ ബി.ആർ സി ട്രെയിനർ പി. രാജഗോപാലൻ, വാർഡ് മെമ്പർ ശശികല കെ, എസ്എം.സി ചെയർമാൻ കരുണാകരൻ കെ, എം.പി ടി.എ പ്രസിഡണ്ട് സന്ധ്യ. വി.എൻ, സീനിയർ അസിസ്റ്റൻ്റ് മനോജ് ടി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ മുഹമ്മദ് സുബൈർ വി.പി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുധീർ പി നന്ദിയും പ്രകാശിപ്പിച്ചു
