സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) 10, 12 ക്ലാസുകളിലെ പ്രൈവറ്റ് വിദ്യാർഥികൾക്കുള്ള സപ്ലിമെന്ററി പരീക്ഷകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. ഒന്നോ രണ്ടോ വിഷയങ്ങളിൽ പരാജയപ്പെട്ടതോ മാർക്ക് മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നതോ ആയ വിദ്യാർഥികൾക്ക് സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in വഴി സപ്ലിമെൻ്ററി പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്.
* 12-ാം ക്ലാസ് സപ്ലിമെൻ്ററി പരീക്ഷകൾ 2025 ജൂൺ 15-ന് നടക്കും.
* 10-ാം ക്ലാസ് സപ്ലിമെൻ്ററി പരീക്ഷകൾ 2025 ജൂൺ 15 മുതൽ ആരംഭിക്കും.
* 12-ാം ക്ലാസ് സപ്ലിമെൻ്ററി പരീക്ഷകളിൽ വിദ്യാർഥികൾക്ക് ഒരു വിഷയത്തിന് മാത്രമെ ഹാജരാകാൻ കഴിയൂ. അതേസമയം 10-ാം ക്ലാസ് വിദ്യാർഥികൾക്ക് രണ്ട് പരീക്ഷകൾക്ക് ഹാജരാകാൻ അനുവാദമുണ്ട്.