അധ്യാപക ഒഴിവ്
ചെറുകുന്ന് . ഗവ. വെൽഫെയർ ഹയർ സെക്കൻഡറി സ്കൂൾ ചെറുകുന്നിൽ എച്ച്എസ്എസ്ടി ഇക്കണോമിക്സ്, ബോട്ടണി, ആന്ത്രപ്പോളജി ജൂനിയർ അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം നാളെ 10ന് നടക്കും. കാവുംഭാഗം ഗവ.ഹൈസ്കൂളിൽ യുപിഎസ്ടി ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം ജൂൺ 2ന് 10.30ന്. യോഗ്യരായവർ സ്കൂൾ ഓഫിസിൽ ഹാജരാവണം. 0490 2351285 ചെറുപുഴ കോഴിച്ചാൽ ഗവ.ഹയർ സെക്കൻഡറി സ്കുളിൽ യുപിഎസ്ടി അധ്യാപക ഒഴിവുണ്ട്. അഭിമുഖം ഇന്നു രാവിലെ 11ന് ഓഫിസിൽ ചെറുപുഴ . പ്രാപ്പൊയിൽ ഗവ.ഹയർസെക്കൻഡറി സ്കുളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ്, ജുനിയർ സുവോളജി അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം 2നു രാവിലെ 11ന് ഓഫിസിൽ കണ്ണാടിപ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ് വിഭാഗത്തിൽ മാത്തമാറ്റിക്സ് (ജുനിയർ) അധ്യാപക നിയമനം നടത്തുന്നു. ജൂൺ 2ന് രാവിലെ 11ന് അഭിമുഖം. ഫോൺ: 9497695450.കണ്ണൂർ • എസ്എൻ കോളജിൽ ഫിസിക്കൽ എജ്യുക്കേഷൻ വിഷയത്തിൽ ഗെസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. ഡയറക്ടർ ഓഫ് കൊളീജിയറ്റ് എജ്യുക്കേഷൻ കോഴിക്കോട് ഓഫിസിൽ റജിസ്റ്റർ ചെയ്തവർ ജൂൺ 2നു രാവിലെ 10നു കോളജിൽ അഭിമുഖത്തിന് എത്തണം.
ഡോക്ടർ നിയമനം
മാത്തിൽ കാങ്കോൽ ആലപ്പടമ്പ കുടുംബാരോഗ്യകേന്ദ്രത്തിൽ കാങ്കോൽ ആലപ്പടമ്പ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി സായാഹ്ന ഒപി നടത്തുന്നതിന് താൽക്കാലിക ഡോക്ടറെ നിയമിക്കുന്നു. 2നു രാവിലെ 11ന് മണിക്ക് കണ്ണൂർ കലക്ടറേറ്റിൽ കുടിക്കാഴ്ച നടക്കും. ഉദ്യോഗാർഥികൾ അസ്സൽ രേഖകൾ സഹിതം ഹാജരാകണം
ഭാഗ്യക്കുറി ക്ഷേമനിധി:മസ്റ്ററിങ് ചെയ്യണം
. ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫിസിൽനിന്ന് 2024 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ചു ഉത്തരവായ ഗുണഭോക്താക്കൾ ജൂൺ 25 മുതൽ ഓഗസ്റ്റ് 24 വരെ അക്ഷയ കേന്ദ്രങ്ങൾ വഴി വാർഷിക മസ്റ്ററിങ് ചെയ്യണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫിസർ അറിയിച്ചു. ഫോൺ: 04972701081
ട്രേഡ്സ്മാൻ നിയമനം
കണ്ണൂർ ഗവ. ടെക്നിക്കൽ ഹൈസ്കുളിൽ ഇലക്ട്രോണിക്സ്, വെൽഡിങ്, ടർണിങ്, റഫ്രിജറേഷൻ ആൻഡ് എയർ കണ്ടിഷനിങ് ട്രേഡുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ ട്രേഡ്സ്മാൻമാരെ നിയമിക്കുന്നു. ജൂൺ 4ന് രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ എത്തണം. ഫോൺ: 9400006494
ജോലി ഒഴിവ്
അംഗഡിമുഗർ ഗവ. ഹയർസെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ കായികാധ്യാപക ഒഴിവ്. അഭിമുഖം ഇന്ന് 10.30നു സ്കൂളിൽ ബേത്തുർപാറ • ഗവ. ഹയർസെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ ഹിന്ദി (ജൂനിയർ) അധ്യാപക ഒഴിവ്. അഭിമുഖം ജൂൺ 3ന് 10.30നു സ്കൂളിൽ. കാസർകോട് വോർക്കാടി കുട്ടത്താജെ ഉള്ളാളത്തി അമ്മനവരു ദൈവസ്ഥാനം, കാവി സുബ്രായ ക്ഷേത്രം, പുതുക്കൈ സദാശിവ ക്ഷേത്രം എന്നിവിടങ്ങളിൽ 5 പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂൺ 16ന് 5ന് അകം നീലേശ്വരത്തെ മലബാർ ദേവസ്വം ബോർഡ് അസിസ്റ്റൻ്റ് കമ്മിഷണറുടെ ഓഫിസിൽ അപേക്ഷ ലഭിക്കണം. പെരിയ കാസർകോട് ഗവ. പോളിടെക്നിക് കോളജിൽ സിവിൽ എൻജിനീയറിങ് ബ്രാഞ്ചിൽ ലക്ചറർ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖം ഇന്ന് കോളജിൽ. 9947508478. ചിറ്റാരിക്കാൽ കണ്ണിവയൽ ഗവ. ടിടിഐയിൽ ആർട്ട് ആൻഡ് ക്രാഫ്റ്റ് വിഭാഗത്തിൽ (പാർട്ട് ടൈം) അധ്യാപക ഒഴിവുണ്ട്. കുടിക്കാഴ്ച 3നു രാവിലെ 11ന് ഓഫിസിൽ നടക്കും.
അധ്യാപക ഒഴിവ്
ചിറ്റാരിക്കാൽ കണ്ണിവയൽ ഗവ. ടിടിഐയിൽ ആർട്ട് ആൻഡ് ക്രാഫ്റ്റ് വിഭാഗത്തിൽ (പാർട്ട് ടൈം) അധ്യാപക ഒഴിവുണ്ട്. കുടിക്കാഴ്ച 3നു രാവിലെ 11ന് ഓഫിസിൽ നടക്കും.