കണ്ണൂർ :എട്ടിക്കുളത്ത് ഉപയോഗശൂന്യമായ കിണറ്റിൽ അജ്ഞാതനായ പുരുഷൻ്റെ മൃതദേഹം. ഇന്ന് രാവിലെയാണ് സമീപ വാസികൾ മൃതദേഹം കണ്ടത്. ദുർഗന്ധം വന്നതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് കാടുമൂടിയ കിണറ്റിൽ മൃതദേഹം കണ്ടത്.
മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. പയ്യന്നൂരിൽ നിന്ന് അഗ്നിരക്ഷാ സേനയെത്തി മൃതദേഹം പുറത്തെടുത്തു. ആളെ തിരിച്ചറിയുന്നതിനുള്ള ശ്രമം നടക്കുകയാണ്